അവൻ്റെ തിരിച്ചുവരവ് അസാധ്യം, ലോകകപ്പ് കളിക്കില്ല; ഇന്ത്യൻ സൂപ്പർ താരത്തിൻ്റെ ഭാവി പ്രവചിച്ച് സുനിൽ ഗവാസ്കർ.

ഇന്ത്യൻ സൂപ്പർ താരത്തിൻ്റെ ഭാവി പ്രവചിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്ത്. ഇന്ത്യൻ സീനിയർ താരം ശിഖർ ധവാൻ്റെ ടീമിലേക്കുള്ള തിരിച്ചുവരവാണ് സുനിൽ ഗവാസ്കർ പ്രവചിച്ചിരിക്കുന്നത്. ശിഖർ ധവാൻ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു.

“അവൻ്റെ പേര് എവിടെയും ഉയർന്നുകേട്ടത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കാൻ സാധ്യതയുള്ളവരെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. അതിൽ ധവാൻ്റെ പേരില്ലാത്തത് കൊണ്ട് തന്നെ ഇനി ടി-20 ടീമിൽ അവന് അവസരം ലഭിക്കില്ല.”-ഗവാസ്ക്കർ പറഞ്ഞു.

images 40 2


ഇത്തവണത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ്നുവേണ്ടി വളരെ മികച്ച പ്രകടനമായിരുന്നു ശിഖർ ധവാൻ പുറത്തെടുത്തത്. എന്നാൽ ഐപിഎൽ കഴിഞ്ഞ് നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ താരത്തിനെ ടീമിൽ എടുത്തില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ദിനേഷ് കാർത്തികിന് ടീമിൽ അവസരം ലഭിക്കുകയും ചെയ്തു.

images 41 2

14 മത്സരങ്ങളിൽ നിന്ന് 460 റൺസാണ് താരം ഐപിഎല്ലിൽ നേടിയത്. ഇന്ത്യക്കായി 68 ടി-20 കളിച്ച താരം 1758 റൺസും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ശിഖർ ധവാൻ ആയിരുന്നു. അതേ സമയം ടി20 ലോകകപ്പില്‍ ശിഖാര്‍ ധവാന്‍റെ ബാറ്റിംഗ് അത്ര കേമമല്ലാ. 7 മത്സരങ്ങളില്‍ നിന്നും 74 റണ്‍സ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റാവാട്ടെ 83.14 മാത്രം