ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരക്കുള്ള സ്ക്വാഡിനെ തിരഞ്ഞെടുത്തപ്പോള്‍ മലയാളി താരം സഞ്ചു സാംസണിനെയും ഉള്‍പ്പെടുത്തിയിരുന്നു. കെല്‍ രാഹുലിനു പരിക്കായതിനാലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍കൂടിയായ സഞ്ചുവിനു അവസരം ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ സഞ്ചു സാംസണ്‍ ഫിറ്റ്നെസ് പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.
സഞ്ചു സാംസണിനെ തിരഞ്ഞെടുത്തതു എന്തുകൊണ്ട് എന്ന് ചീഫ് സെലക്ടര്‍ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ സിലക്ടര്‍മാരുടെ പദ്ധതികളില്‍ ഇടമുണ്ടെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്താൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനും ഇടമുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് ടീം തിരഞ്ഞെടുപ്പിലൂടെ സിലക്ടർമാർ ഇപ്പോള്‍ നൽകുന്നത്. ഓസ്ട്രേലിയന്‍ വിക്കറ്റില്‍ ആരാണ് അനുയോജ്യന്‍ എന്ന് ഞങ്ങള്‍ നോക്കുന്നുണ്ട് എന്ന് സെലക്ഷന്‍ കമിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ അറിയിച്ചു.
രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി എത്തിയതോടെ തളിരിട്ട പ്രതീക്ഷകൾ കൂടിയാണ് സഞ്ജുവിന്റെ തിരിച്ചുവരവിലൂടെ പൂവണിയുന്നത്. സഞ്ജുവിന്റെ മികവു തിരിച്ചറിഞ്ഞ് എക്കാലവും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ദ്രാവിഡിനു കീഴിൽ ഇത്തവണ സഞ്ജുവിന് തിളങ്ങാനാകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
ഇതുവരെ 10 ടി20 മത്സരങ്ങളാണ് സഞ്ചു സാംസണ്‍ ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചട്ടുള്ളത്. എന്നാല്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ചു സാംസണിനു സാധിച്ചട്ടില്ലാ. 11.70 ശരാശരിയില്‍ 117 റണ്‍സാണ് മലയാളി താരത്തിന്‍റെ നേട്ടം.