സഞ്ചു സാംസണ്‍ ഇന്ത്യന്‍ ജേഴ്സിയില്‍ ; കോഹ്ലിക്കും പന്തിനും വിശ്രമം

ശ്രീലങ്കകെതിരെയുള്ള ടി20-ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മലയാളി താരം സഞ്ചു സാംസണ്‍ ടി20 സ്ക്വാഡില്‍ ഇടം നേടി. വീരാട് കോഹ്ലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചു. ജസ്പ്രീത് ബുംറയാണ് ടി20-ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. പരിക്ക് കാരണം കെല്‍ രാഹുലിനെയും വാഷിങ്ങ്ടണ്‍ സുന്ദറിനെയും ഉള്‍പ്പെടുത്തിയില്ലാ. പരിക്കില്‍ നിന്നും മുക്തി നേടിയ രവീന്ദ്ര ജഡേ രണ്ട് സ്ക്വാഡിലും ഉള്‍പ്പെട്ടു. ആക്ഷര്‍ പട്ടേലിനു പകരമായി യുവ താരം സൗരഭ് കുമാറിനെ ഉള്‍പ്പെടുത്തി.

അതോടൊപ്പം രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായീ പ്രഖ്യാപിച്ചു. ഇനി മുതല്‍ മൂന്നു ഫോര്‍മാറ്റിലും രോഹിത് ശര്‍മ്മയായിരിക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍. മോശം ഫോമിലുള്ള രഹാനെ പൂജാര, സാഹ, ഈഷാന്ത് ശര്‍മ്മ എന്നിവരെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കി. ഇവരോട് രഞ്ജി ട്രോഫി കളിക്കാ നിര്‍ദ്ദേശം നല്‍കി.രോഹിതിനു കീഴില്‍ പുതിയ ക്യാപ്റ്റന്‍മാരെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമെന്നും ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ പറഞ്ഞു.

Screenshot 20220219 163248 Instagram

അവസാനമായി ശ്രീലങ്കന്‍ പരമ്പരയിലാണ് സഞ്ചു സാംസണിനു അവസരം ലഭിച്ചത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ദിവസം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.

Indian team for the T20 series vs Sri Lanka:

Rohit Sharma (C),Ruturaj Gaikwad, Shreyas Iyer, Surya Kumar Yadav, Sanju Samson, Ishan Kishan (wk), Venkatesh Iyer, Deepak Chahar, Deepak Hooda, R Jadeja, Y Chahal, R Bishnoi,Kuldeep Yadav, Mohd. Siraj, Bhuvneshwar Kumar, Harshal Patel, Jasprit Bumrah(VC),Avesh Khan

Indian Test squad vs Sri Lanka:

Rohit Sharma (C), Priyank Panchal, Mayank Agarwal, Virat Kohli, Shreyas Iyer, Hanuma Vihari, Shubhman Gill, Rishabh Pant (wk), KS Bharath, R Jadeja, Jayant Yadav, R Ashwin, Kuldeep Yadav, Sourabh Kumar, Mohd. Siraj, Umesh Yadav, Mohd. Shami, Jasprit Bumrah (VC).

ഫെബ്രുവരി 24, 26, 27 തീയതികളിലാണ് ടി20 മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ മത്സരം ലക്നൗലാണ്. അവസാനത്തെ രണ്ട് മത്സരങ്ങള്‍ ധര്‍മ്മശാലയില്‍ നടക്കും. രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. മാര്‍ച്ച് 4 നും 12 നു മാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍

Sri Lanka tour of India, 2022

Sr. No.

Day

Date

Match

Venue

1

Thursday

24th February

1st T20I

Lucknow

2

Saturday

26th February

2nd T20I

Dharamsala

3

Sunday

27th February

3rd T20I

Dharamsala

4

Friday

4th-8th March

1st Test

Mohali

5

Saturday

12th -16th March

2nd Test (D/N)

Bengaluru