എന്തുകൊണ്ട് ആ മണ്ടത്തരം കാണിച്ചു ? അഫ്ഗാന്‍ തോല്‍വി വഴങ്ങിയത് ഇക്കാരണം കൊണ്ട്.

368773

അഫ്ഗാനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തില്‍ 8 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം 35 ഓവറില്‍ ഇന്ത്യ മറികടന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് (131) ഇന്ത്യയെ അനായാസം വിജയത്തില്‍ എത്തിച്ചത്. ഇഷാന്‍ കിഷന്‍ (47) വിരാട് കോഹ്ലി (55) ശ്രേയസ്സ് അയ്യര്‍ (25) എന്നിവരും മികച്ച പ്രകടനം നടത്തി.

അഫ്ഗാന്‍ നിരയില്‍ റാഷീദ് ഖാനാണ് 2 വിക്കറ്റ് നേടിയത്. എന്നാല്‍ അഫ്ഗാന്‍റെ പ്രധാന താരമായ റാഷീദ് ഖാന്‍ പന്തെറിയാന്‍ വന്നത് 15ാം ഓവറിലായിരുന്നു. ഈ സമയത്ത് രോഹിത് ശര്‍മ്മ 88 റണ്‍സില്‍ എത്തിയിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച രോഹിത് ശര്‍മ്മ പിന്നീട് റാഷീദ് ഖാനെയും കൈകാര്യം ചെയ്തു.

368790

നമ്പര്‍ വണ്‍ സ്പിന്നറായ റാഷീദ് ഖാനെ കൊണ്ടുവരാന്‍ എന്തിനു ഇത്ര വൈകി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സീനിയര്‍ താരമായ റാഷീദ് ക്യാപ്റ്റനോട് പന്ത് ചോദിച്ചു വാങ്ങിയതും ഇല്ലാ.

രോഹിത് ശര്‍മയെ പൂട്ടാന്‍ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ റാഷിദ് ഖാന്‍ വരണമായിരുന്നു. കമന്റേറ്റര്‍മാരടക്കം അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുല്ല ഷഹീദി റാഷിദിനെ പന്തേല്‍പ്പിക്കാത്തതിനെ വിമര്‍ശിച്ചിരുന്നു

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

തുടര്‍ച്ചയായ രണ്ടാം പരാജയമാണ് അഫ്ഗാന്‍ വഴങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 6 വിക്കറ്റിനാണ് അഫ്ഗാന്‍ തോറ്റത്.

Scroll to Top