പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

20240410 211633 1

ഗുജറാത്തിനെതിരായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ റോയൽസ് ടീമിന്റെ വലിയ വിജയ കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിയാതെയായിരുന്നു രാജസ്ഥാൻ ഇതുവരെ മുന്നേറിയത്. എന്നാൽ ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന പന്തിൽ രാജസ്ഥാന് വിജയം വിട്ടു നൽകേണ്ടി വന്നു. 3 വിക്കറ്റുകൾക്കാണ് ഗുജറാത്ത് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ രാജസ്ഥാന്റെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് ചില തന്ത്രപരമായ പിഴവുകളാണ്. നായകൻ സഞ്ജു സാംസണിന്റെ കയ്യിൽ നിന്നുണ്ടായ ചെറിയ പിഴവുകൾ രാജസ്ഥാനെ ബാധിക്കുകയായിരുന്നു.

2024 ഐപിഎല്ലിലെ ആദ്യ 4 മത്സരങ്ങളിലും തകർപ്പൻ ക്യാപ്റ്റൻസി തന്നെയായിരുന്നു സഞ്ജു കാഴ്ചവച്ചത്. വലിയ കയ്യടിയും സഞ്ജുവിന് ഇതോടെ ലഭിക്കുകയുണ്ടായി. പക്ഷേ ഗുജറാത്തിനെതിരായ മത്സരത്തിൽ വലിയ മണ്ടത്തരങ്ങൾ സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. മത്സരത്തിൽ ഗുജറാത്തിന്റെ പതിനഞ്ചാം ഓവർ വരെ സഞ്ജു ക്യാപ്റ്റൻസിയിൽ തിളങ്ങി. പക്ഷേ അവസാന 5 ഓവറുകളിൽ സഞ്ജു കുറച്ച് അബദ്ധങ്ങൾ കാട്ടിയിരുന്നു. അവസാന 5 ഓവറുകളിൽ ഗുജറാത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത് 73 റൺസ് ആണ്. രാജസ്ഥാനായി പതിനാറാം ഓവർ എറിഞ്ഞത് ചാഹലാണ്. ചാഹൽ 13 റൺസ് ഓവറിൽ വഴങ്ങിയെങ്കിലും നിർണായകമായ ഗില്ലിന്റെ വിക്കറ്റ് സ്വന്തമാക്കി.

ശേഷം പതിനേഴാം ഓവർ വെറ്ററൻ സ്പിന്നർ അശ്വിന് നൽകാനുള്ള സഞ്ജുവിന്റെ തീരുമാനമാണ് വലിയ അബദ്ധമായി മാറിയത്. രാജസ്ഥാന്റെ എക്കാലത്തെയും സ്റ്റാർ പേസറായ ട്രെന്റ് ബോൾട്ടിന് 2 ഓവറുകൾ ആ സമയത്ത് അവശേഷിക്കുന്നുണ്ടായിരുന്നു. മത്സരത്തിന്റെ പവർപ്ലെയിൽ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനമായിരുന്നു ബോൾട്ട് കാഴ്ചവെച്ചത്. പവർപ്ലെയിൽ രണ്ടോവറുകൾ എറിഞ്ഞ ബോൾട്ട് കേവലം 8 റൺസ് മാത്രമാണ് വിട്ടു നൽകിയത്. അതിനാൽ തന്നെ പതിനേഴാം ഓവർ ബോൾട്ടിന് സഞ്ജു നൽകുമെന്ന് എല്ലാവരും കരുതി. എന്നാൽ ശേഷം അശ്വിന് സഞ്ജു ഓവർ നൽകുകയും ആ ഓവറിൽ ഗുജറാത്ത് റൺസ് വാരി കൂട്ടുകയുമാണ് ചെയ്തത്. 17 റൺസാണ് അശ്വിൻ എറിഞ്ഞ ഈ ഓവറിൽ പിറന്നത്.

ശേഷം മത്സരത്തിന്റെ പതിനെട്ടാം ഓവർ ആവേഷ് ഖാനാണ് എറിഞ്ഞത്. ഓവറിൽ 7 റൺസ് മാത്രമേ ആവേഷ് വിട്ടു നൽകിയുള്ളൂ. മാത്രമല്ല നിർണായകമായ ഷാരൂഖിന്റെ വിക്കറ്റും ആവേഷ് സ്വന്തമാക്കി. ഇതോടെ ഗുജറാത്തിന്റെ വിജയലക്ഷ്യം 2 ഓവറുകളിൽ 35 റൺസായി മാറുകയായിരുന്നു. 19 ആം ഓവർ എറിഞ്ഞത് കുൽദീവ് സെന്നായിരുന്നു. 20 റൺസ് ആണ് കുൽദീവ് ഓവറിൽ വിട്ടു നൽകിയത്. അങ്ങനെ അവസാന ഓവറിൽ വിജയലക്ഷ്യം 15 റൺസായി കുറഞ്ഞു. ആദ്യ പന്തുകളിൽ നിന്ന് ബൗണ്ടറി നേടി റാഷിദ് ഖാൻ ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നിരുന്നാലും സഞ്ജു സാംസണിന്റെ മോശം തന്ത്രമാണ് മത്സരത്തിൽ രാജസ്ഥാനെ ബാധിച്ചത്

Read Also -  "മോശം തീരുമാനങ്ങൾ. അമ്പയർമാരാണ് രാജസ്ഥാനെ തോല്പിച്ചത്", സഹീറും റെയ്‌നയും തുറന്ന് പറയുന്നു.
Scroll to Top