ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടത്തില്‍ കനത്ത തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന്‍ അനായാസം മറികടന്നു. മത്സരത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യ ഫീല്‍ഡിങ്ങിന് ഇറങ്ങാനത് ഇന്ത്യക്ക് തിരിച്ചടിയായി. പകരക്കാരനായി ഇഷാന്‍ കിഷാനാണ് ഫീല്‍ഡിങ്ങിന് ഇറങ്ങിയത്.
എന്തുകൊണ്ടാണ് ഹര്‍ദ്ദിക്ക് പാണ്ട്യ ഫീല്‍ഡിങ്ങിനിറങ്ങാനത് എന്ന് കമന്‍റേറ്ററായ ഇയാന്‍ ബിഷപ്പ് വെളിപ്പെടുത്തി. തോളിനേറ്റ പരിക്ക് കാരണമാണ് ഹര്‍ദ്ദിക്ക് പാണ്ട്യ ഫീല്‍ഡിങ്ങിനറങ്ങാനത്. ഷഹീന്‍ അഫ്രീദിയുടെ ഷോര്‍ട്ട് ബോളില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഹര്‍ദ്ദിക്ക് പാണ്ട്യക്ക് തോളിനു പരിക്കേറ്റത്. ഇന്ത്യന്‍ ഓള്‍റൗണ്ടറിനു സ്കാനിങ്ങിനു വിധേയമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
തോളിനു വേദനയേറ്റ് പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്. മത്സരത്തില്‍ 8 ബോളില്‍ 11 റണ്ണാണ് പാണ്ട്യ നേടിയത്. നേരത്തെ പുറം വേദനയെ തുടര്‍ന്ന് ഹര്‍ദ്ദിക്ക് പാണ്ട്യ ബോളിംഗ് പരിമിതപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്‍റിന്‍റെ അവസാനം ബോള്‍ ചെയ്യും എന്ന് പാണ്ട്യ പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും പരിക്കേറ്റതോടെ ഹര്‍ദ്ദിക്ക് പാണ്ട്യയുടെ സ്ഥിതി അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്.