കിംഗ് ഇസ് ബാക്കി. രക്ഷകനായി വീരാട് കോഹ്ലി

329234

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വമ്പൻ ആകാംക്ഷകൾക്ക് അവസാനം കുറിച്ച് ഇന്ത്യ :പാകിസ്ഥാൻ മത്സരത്തിന് ഏറെ ആവേശകരമായ തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നായകൻ ബാബർ അസം തീരുമാനം അത്യന്തം മികച്ചത് എന്നും തെളിയിക്കും വിധമുള്ള തുടക്കമാണ് സമ്മാനിച്ചത്. ഇന്ത്യൻ ക്യാംപിനെ ഞെട്ടിച്ചുകൊണ്ട് ആദ്യത്തെ ഓവറിൽ തന്നെ വിശ്വസ്ത ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയുടെ വിക്കെറ്റ് നഷ്ടമായപ്പോൾ മത്സരത്തിലെ മൂന്നാമത്തെ ഓവറിൽ ഷഹീൻ അഫ്രീഡി ഒരിക്കൽ കൂടി ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി. ഇടങ്കയ്യൻ പേസർ ഇരട്ട പ്രഹരം നൽകിയ തിരിച്ചടിയിൽ തകർന്ന ഇന്ത്യൻ ടീമിന് കരുത്തായി മാറിയത് നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവാണ്.

ആദ്യത്തെ പവർപ്ലെയിൽ ലോകേഷ് രാഹുൽ, രോഹിത് എന്നിവരുടെയെല്ലാം വിക്കറ്റുകൾ നഷ്ടമായി എങ്കിലും ശേഷം ഷോട്ടുകൾ കളിച്ച് മുന്നേറിയ ക്യാപ്റ്റൻ കോഹ്ലി 49 ബോളിൽ നിന്നും 57 റൺസ് അടിച്ചെടുത്താണ്‌ ഇന്ത്യൻ ടീം സ്കോർ 150 കടത്തിയത്. 49 പന്തുകളിൽ നിന്നും 5 ഫോറും 1 സിക്സും അടക്കമാണ് തന്റെ മറ്റൊരു അർദ്ധ സെഞ്ച്വറി കൂടി ഐസിസി ലോകകപ്പിൽ പാകിസ്ഥാൻ എതിരെ താരം നേടിയത്. കഴിഞ്ഞ 4 കളികളിൽ വിരാട് കോഹ്ലി പാകിസ്ഥാൻ എതിരെ നേടുന്ന മൂന്നാം അർദ്ധ സെഞ്ച്വറിയാണ് ഇത്

20211024 210539

അതേസമയം പാകിസ്ഥാൻ എതിരെ ടി :20 ലോകകപ്പിൽ വിരാട് കോഹ്ലി ആദ്യമായി തന്റെ വിക്കറ്റ് നഷ്ടമാക്കി.കൂടാതെ ടി :20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വിരാട് കോഹ്ലിയുടെ വിക്കെറ്റ് വീഴ്ത്താനും ഒരു പാക് ബൗളർക്ക് സാധിച്ചു.യുവ പേസർ ഷഹീൻ അഫ്രീഡിയാണ് പത്തൊൻപതാം ഓവറിൽ കോഹ്ലിയേ വീഴ്ത്തിയത്. ഒപ്പം മറ്റൊരു അപൂർവ്വ റെക്കോർഡും വിരാട് കോഹ്ലി കരസ്ഥമാക്കി.ടി :20 ലോകകപ്പ് ചരിത്രത്തിൽ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലിനെ മറികടന്നു ഏറ്റവും അധികം അർദ്ധ സെഞ്ച്വറി നേടുന്ന താരമായി കോഹ്ലി മാറി.അതേസമയം ഐസിസി ടൂർണമെന്റിൽ വിരാട് കോഹ്ലി പാകിസ്ഥാൻ എതിരെ 500പ്ലസ് റൺസ് നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായി മാറി

Scroll to Top