ഇത് ആദ്യത്തെ മത്സരമാണ്. അവസാനത്തേതല്ലാ. കോഹ്ലിയുടെ വാക്കുകള്‍

PicsArt 10 24 11.38.33 scaled

പാക്കിസ്ഥാനെതിരെ ടി20 ലോകകപ്പ് മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള മത്സരങ്ങള്‍ക്ക് അവസാനം. ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനുമാണ് പാക് ജയം എളുപ്പമാക്കിയത്.

മത്സരത്തില്‍ നന്നായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന പറഞ്ഞ കോഹ്ലി മഞ്ഞും, പാക്കിസ്ഥാനും തങ്ങളെ മറികടന്നു എന്ന് മത്സരശേഷം പറഞ്ഞു. ” അവര്‍ ബോളുകൊണ്ട് നന്നായി തുടങ്ങി. 20 റണ്‍സില്‍ 3 വിക്കറ്റ് എന്നത് മികച്ച തുടക്കമായിരുന്നില്ലാ. ഞങ്ങള്‍ക്ക് തുടക്കം മികച്ച വിക്കറ്റുകള്‍ വേണമായിരുന്നു. എന്നാള്‍ യാതൊരു അവസരവും അവര്‍ നല്‍കിയില്ലാ. ”

” ആദ്യ പകുതിയില്‍ സ്ലൊയായി കളിച്ചു. രണ്ടാം പകുതിയില്‍ ഒരു എക്സ്ട്രാ 15-20 റണ്‍ വേണമായിരുന്നു. എന്നാല്‍ മികച്ചൊരു തുടക്കം ലഭിക്കാന്‍ പാക്കിസ്ഥാന്‍ ബോളര്‍മാര്‍ സമ്മതിച്ചില്ലാ ” മത്സരത്തില്‍ സംഭവിച്ചതിനെ പറ്റി ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി പറഞ്ഞു.

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

വരാനിരിക്കുന്ന മത്സരങ്ങളില്‍ നന്നായി ഞങ്ങളുടെ ശക്തി മനസ്സിലാക്കണമെന്ന് പറഞ്ഞ കോഹ്ലി ഇത് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരമാണെന്നും, അവസാനത്തേതല്ലാ എന്നും ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ അടുത്ത മത്സരം ശക്തരായ ന്യൂസിലന്‍റിനെതിരെയാണ്. അടുത്ത ഞായറാഴ്ച്ചയാണ് മത്സരം.

Scroll to Top