ബാംഗ്ലൂർ ടീമിൽ ആരൊക്കെ അടുത്ത സീസണിലും കാണും :പ്രവചനവുമായി ലാറ

ഐപിൽ പതിനാലാം സീസൺ ആവേശം അവസാനഘട്ടം പിന്നിടുകയാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളും ആകാംക്ഷപൂർവ്വം ഇത്തവണ ആരാകും കിരീടം നേടുക എന്നുള്ള ചോദ്യം കൂടി ഉന്നയിക്കുമ്പോൾ എല്ലാവരെയും ഞെട്ടിച്ച് എലിമിനേറ്റർ റൗണ്ടിൽ പുറത്തായ ബാംഗ്ലൂർ ടീം ഒരു ദുഃഖകാഴ്ചയായി മാറുകയാണ്. തുടർ ജയങ്ങളിൽ കൂടി സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാംഗ്ലൂർ ടീമിന് കൊൽക്കത്തയോട് 4 വിക്കറ്റ് തോൽവി വഴങ്ങേണ്ടിവന്നു.ഇത്തവണ ഐപിൽ കിരീടം വിരാട് കോഹ്ലിയും സംഘവും നേടുമെന്ന് ക്രിക്കറ്റ്‌ പ്രേമികളും മുൻ താരങ്ങളും അടക്കം പ്രവചിച്ചെങ്കിൽ പോലും ഒരിക്കൽ കൂടി ഫൈനലിനും അരികിൽ വീഴാനാണ് ബാംഗ്ലൂർ ടീമിന്റെ വിധി. ഇക്കഴിഞ്ഞ 8 വർഷകാലമായി ബാംഗ്ലൂർ ടീമിനെ നയിച്ച വിരാട് കോഹ്ലി തോൽവിക്ക് പിന്നാലെ ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻസി പദവി ഒഴിഞ്ഞതും ഏറെ ശ്രദ്ധേയമായി മാറി.

എന്നാൽ വരാനിരിക്കുന്ന സീസണിൽ ഏതൊക്കെ താരങ്ങളെ ബാംഗ്ലൂർ ടീം നിലനിർത്തുമെന്നുള്ള ചർച്ചകൾ വളരെ ഏറെ സജീവമായി മാറുകയാണ്. വിരാട് കോഹ്ലി, ഡിവില്ലേഴ്‌സ്, ഗ്ലെൻ മാക്ക്സ്വെൽ തുടങ്ങി പ്രമുഖരായ താരങ്ങൾ കൂടി അണിനിരക്കുന്ന ബാംഗ്ലൂർ ടീം വരുന്ന താരലേലത്തിന് മുൻപായി ഏതെല്ലാം താരങ്ങളെ സ്‌ക്വാഡിൽ നിലനിർത്തണം എന്ന് അഭിപ്രായപെടുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് താരം ബ്രെയാൻ ലാറ. വരുന്ന സീസണിൽ കോഹ്ലിക്ക് പകരമായി ഒരു ക്യാപ്റ്റനെയും കണ്ടത്തേണ്ട ആവശ്യവും ബാംഗ്ലൂർ ടീമിനുണ്ട്. വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, ദേവദത്ത് പടിക്കൽ തുടങ്ങി മൂന്ന് താരങ്ങളെ ബാംഗ്ലൂർ ടീം ലേലത്തിന് മുൻപായി നിലനിർത്തണമെന്നാണ് ലാറ പങ്കുവെക്കുന്ന അഭിപ്രായം.

“വരാനിരിക്കുന്ന ചില സീസണുകൾക്ക് നിർണായകമായ ചില തീരുമാനങ്ങളാണ് ബാംഗ്ലൂർ ടീം കൈകൊള്ളേണ്ടത്. വിരാട് കോഹ്ലി ഒരു മാച്ച് വിന്നറാണ്. കോഹ്ലിക്ക് ഒപ്പം മാക്സ്വെൽ, പടിക്കൽ എന്നിവരെ ടീമിൽ നിലനിർത്തുവാൻ ബാംഗ്ലൂർ ടീം മാനേജ്മെന്റ് തയ്യാറാവണം കൂടാതെ ഡിവില്ലേഴ്‌സിന്റെ കാര്യത്തിലുള്ള പ്രധാന ആശങ്കകൾ പരിഹരിക്കണം. ഫോമിൽ അല്ലെങ്കിൽ പിന്നെ എന്തിനാണ് അവർ ഡിവില്ലേഴ്‌സിനെ നിലനിർത്തുന്നത് “ലാറ ചോദിച്ചു.

ഈ സീസണിൽ ബാംഗ്ലൂർ ടീമിന്റെ ടോപ് റൺസ് സ്കോറർ കൂടിയായ മാക്സ്വെൽ വരുന്ന സീസണിന് മുൻപായി ബാംഗ്ലൂർ ടീമിൽ സ്ഥാനം ഉറപ്പിക്കുമെന്ന് പറഞ്ഞ ലാറ വാചാലനായി.”എന്റെ നിഗമനത്തിൽ അവർ ഉറപ്പായും മാക്സ്വെല്ലിനെ വരുന്ന സീസണിന് മുന്നോടിയായി കൈവെടിയില്ല കൂടാതെ ബാംഗ്ലൂർ ടീം പരിശീലകന്റെ കൂടി വാക്കുകൾ നൽകുന്ന പ്രധാന സൂചനയും അതാണ്‌ “ലാറ ചൂണ്ടികാട്ടി

Previous articleചില അംപയര്‍മാര്‍ ഇനി നന്നായി ഉറങ്ങും – ഏബി ഡീവില്ലേഴ്സ്.
Next articleഎന്റെ ടോപ് അഞ്ച് ടി :20 താരങ്ങൾ ഇവരാണ് :തുറന്ന് പറഞ്ഞ് റാഷിദ്‌ ഖാൻ