എന്റെ ടോപ് അഞ്ച് ടി :20 താരങ്ങൾ ഇവരാണ് :തുറന്ന് പറഞ്ഞ് റാഷിദ്‌ ഖാൻ

ഐപിൽ പതിനാലാം സീസണിൽ വളരെ അധികം നിരാശ സമ്മാനിച്ച ഒരു ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്.എല്ലാ ആരാധകരുടെയും പ്രതീക്ഷകൾക്ക് വിപരീതമായി സീസണിൽ കളിച്ച 14 മത്സരങ്ങളിൽ 11ലും തോൽവി വഴങ്ങിയ വില്യംസണും സംഘവും ഒരിക്കൽ കൂടി പ്ലേഓഫ് കാണാതെ പുറത്തായി.ബാറ്റിങ്, ബൗളിംഗ് നിരയുടെ തകർച്ചക്ക് ഒപ്പം ഫീൽഡിങ് പാളിച്ചകളും ഹൈദരാബാദ് ടീമിന് കനത്ത തിരിച്ചടിയായി മാറി. ഈ സീസണിൽ ഭൂരിഭാഗം ഹൈദരാബാദ് ബാറ്റ്‌സ്മാന്മാരും മോശം പ്രകടനം മാത്രം ആവർത്തിച്ചപ്പോൾ എല്ലാവരെയും വീണ്ടും ഒരിക്കൽ കൂടി ഞെട്ടിക്കുന്ന മികച്ച പ്രകടനമാണ് അഫ്‌ഘാൻ സ്പിൻ ബൗളർ റാഷിദ്‌ ഖാൻ പുറത്തെടുത്തത്. പലപ്പോഴും മത്സരങ്ങളിൽ കൃത്യമായി പന്തെറിഞ്ഞിരുന്ന റാഷിദ്‌ ഖാൻ 2021ലെ സീസണിൽ 18 വിക്കറ്റുകൾ വീഴ്ത്തി. ഒപ്പം മികച്ച 6.69 എക്കോണമിയിൽ ബൗൾ എറിഞ്ഞ താരം വളരെ അധികം കയ്യടി നേടി.

എന്നാൽ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കൂടി വരാനിരിക്കേ വമ്പൻ പ്രവചനവുമായി രംഗത്ത് എത്തുകയാണ് റാഷിദ്‌ ഖാൻ. ടി :20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ സെലക്ട് ചെയ്യുകയാണ് റാഷിദ്‌ ഖാൻ. തന്റെ കരിയറിൽ തനിക്ക് ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ള 5 താരങ്ങളെ തിരഞ്ഞെടുത്ത താരം ഏറെ വാചാലനായി.2 ഇന്ത്യൻ താരങ്ങളെയും പട്ടികയിൽ ഉൾപെടുത്തിയ താരം ചില പ്രധാന താരങ്ങളെ ഒഴിവാക്കിയത് ശ്രദ്ധേയമായി. ഇതിഹാസ താരം ധോണി, രോഹിത് ശർമ്മ എന്നിവർ റാഷിദ്‌ ഖാന്റെ പട്ടികയിൽ ഇടം പിടിച്ചില്ല.

ന്യൂസിലാൻഡ് താരവും ഹൈദരാബാദ് ടെ നായകനായ കെയ്ൻ വില്യംസണിന് ഒപ്പം സൗത്താഫ്രിക്കൻ ഇതിഹാസ താരമായ ഡിവില്ലേഴ്‌സ്,ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലി എന്നിവരെ കൂടി തന്റെ ഈ ലിസ്റ്റിൽ ഉൾപെടുത്തിയ റാഷിദ്‌ ഖാൻ രണ്ട് ആൾറൗണ്ടർമാരെയും തന്റെ തന്നെ മികച്ച ടി :20 താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. വെസ്റ്റ് ഇൻഡീസ് താരം കിറോൺ പൊള്ളാർഡ്, ഇന്ത്യൻ സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ട്യ എന്നിവരെ തിരഞ്ഞെടുത്ത റാഷിദ്‌ ഖാൻ തനിക്ക് വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ വളരെ അധികം പ്രതീക്ഷകളുണ്ട് എന്നും വിശദമാക്കി