ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസൺ മത്സരങ്ങൾ മെയ് ആദ്യവാരം പാതിവഴിയിൽ ഉപേക്ഷിച്ചത് ക്രിക്കറ്റ് പ്രേമികളെ പൂർണ്ണമായി നിരാശയിലാക്കി എങ്കിലും ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ അടുത്ത ആഴ്ച തുടക്കം കുറിക്കാനിരിക്കെ ടീമുകൾ എല്ലാംതന്നെ തയ്യാറെടുപ്പുകളിലാണ്.എന്നാലിപ്പോൾ നിലവിലെ ഐപിൽ പോയിന്റ് ടേബിൾ പ്രകാരം അൽപ്പം താഴെയാണ് എങ്കിലും ഇത്തവണ കിരീടം നേടുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ അടക്കം പ്രവചിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ കഠിന പരിശീലനം ആരംഭിച്ച് കഴിഞ്ഞു. പ്രമുഖ താരങ്ങൾ പലരും ഇല്ലെങ്കിലും ലൂയിസ് അടക്കം ചില ഫോമിലുള്ള താരങ്ങളെ സ്‌ക്വാഡിൽ എത്തിക്കാൻ കഴിഞ്ഞത് നായകൻ സഞ്ജു സാംസൺ അടക്കം ആത്മവിശ്വാസം നൽകുന്നുണ്ട്.
അതേസമയം നായകൻ സഞ്ജുവിന്റെ ബാറ്റിങ് ഫോമിലാണ് ക്രിക്കറ്റ് പ്രേമികൾ ഉൾപ്പെടെ ആകാംക്ഷയോടെ നോക്കി കാണുന്നത്. ടി :20 ക്രിക്കറ്റ് ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ഒഴിവാക്കപ്പെട്ട താരം ഐപിഎല്ലിൽ കൂടി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് മലയാളികൾ അടക്കം പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിൽ മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനായി കഴിയും എന്നുള്ള പ്രതീക്ഷി പങ്കിടുന്ന സഞ്ജു ടി :20 സ്‌ക്വാഡിൽ നിന്നും തന്റെ അവസരം നഷ്ടമായതിനെ കുറിച്ചും ആദ്യമായി മനസ്സ്തുറക്കുകയാണിപ്പോൾ
“വരുന്ന മത്സരങ്ങളിൽ ടീമിനായി മികച്ച പ്രകടനമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നിങ്ങൾ ഇപ്പോൾ ഐപിഎല്ലിൽ എല്ലാ മത്സരങ്ങൾ കളിക്കുകയും അതേസമയം ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് വളരെ ഏറെ ചിന്തിക്കുകയും ചെയ്‌താൽ അത് തെറ്റായ മൈൻഡിനാണ് കാരണമായി മാറുക. എപ്പോഴും ആളുകൾ ഇന്ത്യൻ ടീം സെലക്ഷൻ രീതികളെ കുറിച്ചും നിങ്ങൾ ടീമിൽ നിന്നും സ്ഥാനം നഷ്ടമായതും എല്ലാം ചർച്ചയാക്കി മാറ്റും. പക്ഷേ ഏത് ഒരു താരവും മികച്ച പ്രകടനങ്ങൾ കൂടി പുറത്തെടുത്താൽ അവസരങ്ങൾ ലഭിക്കും “സഞ്ജു അഭിപ്രായം വിശദമാക്കി
നേരത്തെ രാജസ്ഥാൻ റോയൽസ് ടീം ക്യാമ്പിൽ എത്തിയ നായകൻ സഞ്ജു സാംസണ് മികച്ച വരവേൽപ്പാണ് ടീം സമ്മാനിച്ചത്. ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ജോസ് ബട്ട്ലർ തുടങ്ങിയ പ്രമുഖ ഇംഗ്ലണ്ട് താരങ്ങൾ കളിക്കാനില്ല എന്നത് ടീമിന് തിരിച്ചടിയാണ്