ആരൊക്കെ ലോകക്കപ്പ് കളിക്കുമെന്ന് അപ്പോൾ അറിയാം : പ്രഖ്യാപനവുമായി സൗരവ് ഗാംഗുലി

avesh khan vs sa

ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനാണ്. ഒക്ടോബർ :നവംബർ മാസങ്ങളിലായി നടക്കുന്ന ലോകക്കപ്പ് ജയിക്കേണ്ടത് ഇന്ത്യൻ ടീമിന് വളരെ പ്രധാനമാണ്. ഇക്കഴിഞ്ഞ ഐസിസി ലോകകപ്പുകളിൽ എല്ലാം തോറ്റ ഇന്ത്യൻ ടീമിന് കിരീട നേട്ടം വളരെ ഏറെ പ്രധാനം തന്നെയാണ്. വരുന്ന ലോകകപ്പിൽ ആരൊക്കെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് എത്തുമെന്നതാണ് പ്രാധാന്യം അർഹിക്കുന്ന ചോദ്യം.

ഇപ്പോൾ ഇക്കാര്യത്തിൽ ഒരു അറിയുപ്പുമായി എത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി. ലോകക്കപ്പ് കളിക്കാനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ആരൊക്ക സ്ഥാനം നേടുമെന്നത് ഇംഗ്ലണ്ട് എതിരായി വരാനിരിക്കുന്ന ടി :20 പരമ്പരക്ക്‌ ശേഷം അറിയാമെന്നാണ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം.

india vs sa 4th t20

അടുത്ത മാസമാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിന്റെ ടി :20 ക്രിക്കറ്റ്‌ പരമ്പര. നിലവിൽ സൗത്താഫ്രിക്കക്ക്‌ എതിരായി ടി :20 പരമ്പര കളിക്കുന്ന ഇന്ത്യൻ സംഘം വൈകാതെ അയർലാൻഡിനെതിരെ രണ്ട് ടി :20 മത്സരങ്ങൾ കളിക്കും.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Picsart 22 06 15 09 21 03 208

“അടുത്ത മാസത്തെ ടി :20 പരമ്പരക്ക്‌ ശേഷം ഇക്കാര്യത്തിൽ ഒരു ധാരണ ആകുമെന്നാണ് വിശ്വാസം. ഇംഗ്ലണ്ടിനെതിരായ ടി :20 പരമ്പരക്ക്‌ ശേഷം ലോകക്കപ്പ് കളിക്കാനുള്ള ടീമിലേക്ക് ആരൊക്ക എന്നതിൽ ഏറെക്കുറെ ധാരണയാകും.ഇപ്പോൾ നടക്കുന്ന പരമ്പരയിലും അയർലാൻഡ് എതിരായ ടി :20 പരമ്പരയിലും അനേകം മാറ്റങ്ങളാണ് നടക്കുന്നത്. ഇതിന് ശേഷം ലോകകപ്പ് കളിക്കാൻ സാധ്യതയുള്ള ഒരു ടീമിനെ തയ്യാറാക്കാം എന്നാണ് രാഹുൽ ദ്രാവിഡ് ശ്രമിക്കുന്നത്. അദ്ദേഹം അതിന് യോജിച്ച ഒരു സ്‌ക്വാഡിനെ ഇംഗ്ലണ്ടിന് എതിരെ ടി :20 പരമ്പരയിൽ അണിനിരത്തും” സൗരവ് ഗാംഗുലി വിശദമാക്കി.

Scroll to Top