ഈ ടീം എന്റെ കുടുംബത്തേപോലെ, അസഭ്യം പറയരുത്. കോഹ്ലിയോട് ഗംഭീറിന്റെ പ്രതികരണം. സത്യകഥ ഇങ്ങനെ.

ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ വലിയ നാണക്കേട് ഉണ്ടാക്കിയ ഒന്നായിരുന്നു വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിൽ മൈതാനത്തുണ്ടായ വാക്പോർ. 2013 ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയും ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിനിടെ ഇരുവരും മൈതാനത്ത് പോരാടിയിരുന്നു. അതിനുശേഷം ഇരുവർക്കുമെതിരെ വലിയ ശിക്ഷ തന്നെ ബിസിസിഐ ചുമത്തുകയുണ്ടായി. അതിന്റെ ബാക്കി പത്രമാണ് 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലും കാണുന്നത്. എന്നാൽ ആ സമയത്ത് യഥാർത്ഥത്തിൽ മൈതാനത്ത് നടന്ന സംഭാഷണങ്ങളെ പറ്റിയാണ് സാക്ഷിയായ ഒരു ടീം അംഗമാണ് ഇപ്പോൾ സംസാരിക്കുന്നത്.

മൈതാനത്ത് എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി വ്യക്തമായ സൂചന ടീം അംഗം നൽകുന്നു. “മത്സരത്തിനുശേഷം മെയ്യേഴ്സും വിരാട് കോഹ്ലിയും മൈതാനത്ത് കൂടി കുറച്ചധികം നടക്കുന്നത് നമ്മൾ കണ്ടതാണ്. ‘എന്തുകൊണ്ടാണ് കോഹ്ലി തുടർച്ചയായി തങ്ങളോട് അസഭ്യം പറയുന്നത്’ എന്നായിരുന്നു മേയേഴ്സ് കോഹ്ലിയോട് ചോദിച്ചത്. അപ്പോൾ കോഹ്ലി തിരികെ ചോദിച്ചത് ‘മേയേഴ്സ് എന്തിനാണ് തന്നെ തുറിച്ചു നോക്കുന്നത്’ എന്നാണ്. ആ സംഭവത്തിന് മുൻപ് തന്നെ അമിത് മിശ്ര, കോഹ്ലി നവീനെതിരെ സ്ലെഡ്ജ് ചെയ്തത് അമ്പയറോട് പരാതി പറഞ്ഞിരുന്നു.”- ടീം അംഗം പറയുന്നു.

FvD uMraQAAqHRL

“ശേഷം കോഹ്ലിയും മേയേഴ്സും മൈതാനത്തു നിന്നും സംസാരിക്കവേ ഗൗതം ഗംഭീർ മേയെഴ്സിനെ വിളിച്ചുകൊണ്ടുപോയി. വിരാട് എന്തോ പറഞ്ഞപ്പോൾ ഗംഭീർ മേയേഴ്സിനോട് ‘അയാളോട് സംസാരിക്കരുത്’ എന്ന് പറയുകയും ചെയ്തു. പിന്നീടാണ് ഗംഭീറും കോഹ്ലിയും മൈതാനത്ത് ഏറ്റുമുട്ടിയത്. ‘നിങ്ങൾ എന്താണ് അയാളുമായി സംസാരിക്കുന്നത്’ എന്ന് ഗംഭീർ കോഹ്ലിയോട് ചോദിച്ചു. കോഹ്ലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു- ‘ഞാൻ അയാളോട് എന്തെങ്കിലും പറയുമ്പോൾ അതിനിടയ്ക്ക് വന്നു നിങ്ങൾ എന്തിനാണ് കയറുന്നത്’. അപ്പോൾ ഗംഭീർ ഇങ്ങനെ പറഞ്ഞു- ‘താങ്കൾ ഞങ്ങളുടെ കളിക്കാരെ മോശമായി സംസാരിച്ചു. അത് എന്റെ കുടുംബത്തെ അസഭ്യം പറഞ്ഞതിന് തുല്യമാണ്’. ഇത് കേട്ട കോഹ്ലി പറഞ്ഞത് ‘എങ്കിൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കിക്കോളൂ’ എന്നാണ്”- ടീം അംഗം കൂട്ടിച്ചേർക്കുന്നു.

ഇത് ആദ്യമായാണ് വിരാട് കോഹ്ലിയും ഗൗതം ഗംഭീറും മൈതാനത്ത് ഏറ്റുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള വാക്പോരുകൾ ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ ഒരു സമയത്ത് ബാധിച്ചിരുന്നു. എന്നാൽ ഇത് നോക്കിക്കൊണ്ട് നിൽക്കാൻ തയ്യാറാവുന്നില്ല ബിസിസിഐ. മത്സരം അവസാനിച്ച നിമിഷം തന്നെ വാക്പോരിൽ ഏർപ്പെട്ട മൂന്നു കളിക്കാർക്കും ബിസിസിഐ ശിക്ഷ നൽകി. വിരാട് കോഹ്ലി, ഗൗതം ഗംഭീർ എന്നിവർക്ക് തങ്ങളുടെ മാച്ച് ഫീസിന്റെ നൂറുശതമാനവും പിഴ ചുമത്തി.നവീന് തന്റെ മാച്ച് ഫീസിന്റെ 50 ശതമാനവും ബിസിസിഐയിലേക്ക് അടയ്ക്കണം.