ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. തുടര്‍ച്ചയായി രണ്ട് ജയം നേടിയെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ദക്ഷിണാഫ്രിക്ക 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മില്ലറുടെയും (59*), എയ്ഡന്‍ മാര്‍ക്രമിന്റെയും (52) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.
മത്സരത്തില്‍ ഫീല്‍ഡിങ്ങ് പോരായ്മകളും ഇന്ത്യക്ക് തിരിച്ചടിയായി മാറിയിരുന്നു. അനായാസ ക്യാച്ചുകളും റണ്ണൗട്ടുകളും ഇന്ത്യ പാഴാക്കിയിരുന്നു. മത്സര ശേഷം തോല്‍വിക്കുള്ള കാരണത്തെ പറ്റി രോഹിത് ശര്‍മ്മ പറഞ്ഞു.
” ഈ പിച്ച് പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമാണെന്ന്ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ വിജയലക്ഷ്യം പിന്തുടരുകയെന്നത് എളുപ്പമാകാതിരുന്നത്. ബാറ്റിങിൽ ഞങ്ങൾക്ക് നന്നായി ചെയ്യാന്‍ സാധിച്ചില്ല. പക്ഷേ ഞങ്ങൾ പോരാടി. എന്നാൽ സൗത്താഫ്രിക്ക ഇന്ന് നല്ല പ്രകടനം പുറത്തെടുത്തു. ”
” ഫീൽഡിങിൽ ഞങളുടെ പ്രകടനം മോശമായിരുന്നു. ഒരുപാട് അവസരങ്ങൾ ഞങ്ങൾ പാഴാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഫീൽഡിങിൽ മികച് നില്‍ക്കാന്‍ ഞങ്ങൾക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് ലഭിച്ച അവസരങ്ങൾ വേണ്ടവിധം ഉപയോഗിക്കുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. ചില റണ്ണൗട്ടുകൾ ഞാൻ ഉൾപ്പെടെ, ഞങ്ങൾ നഷ്ടപെടുത്തി. ഈ മത്സരങ്ങളിലെ തെറ്റുകളിൽ നിന്നും പഠിക്കേണ്ടതുണ്ട്. ” രോഹിത് ശർമ്മ പറഞ്ഞു