കെല്‍ രാഹുലിനെ വിമര്‍ശിക്കുമ്പോള്‍ രോഹിത് ശര്‍മ്മ നൈസ് ആയി രക്ഷപ്പെടുന്നു. ആരാധകരുടെ പ്രതികരണങ്ങള്‍

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയമാകുന്ന കാഴ്ച്ചയാണ് കാണുന്നത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇരുവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ലാ. കെല്‍ രാഹുല്‍ തുടര്‍ച്ചയായ മൂന്നാം തവണെയും ഒറ്റ അക്ക സ്കോറില്‍ പുറത്തായപ്പോള്‍ നെതര്‍ലണ്ടിനെതിരെ ഒരു ഫിഫ്റ്റി മാത്രമാണ് രോഹിത് ശര്‍മ്മയുടെ പേരിലുള്ളത്.

സൗത്താഫ്രിക്കന്‍ മത്സരത്തിലും ഇരുവരും പരാജയപ്പെട്ടതോടെ തങ്ങളുടെ നിരാശ പ്രകടനമാക്കുകയാണ് ആരാധകര്‍. കെല്‍ രാഹുല്‍ വിമര്‍ശനം കേള്‍ക്കുമ്പോള്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ്മ രക്ഷപ്പെടുകയെന്നാണ് ആരാധകര്‍ പറയുന്നത്. ലോകകപ്പിലെ ഏറ്റവും വലിയ ഫ്രോഡാണ് രാഹുലും രോഹിത് ശര്‍മ്മയും എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

സൗത്താഫ്രിക്കക്കെതിരെ രാഹുല്‍ 9 റണ്‍സ് നേടി പുറത്തായപ്പോള്‍ 14 പന്തില്‍ നിന്നും 15 റണ്‍ നേടിയാണ് രോഹിത് ശര്‍മ്മ പുറത്തായത്.