രാഹുലിന്‍റെ ക്യാപ്റ്റൻസി അബദ്ധം : കോഹ്ലിയെ മിസ്സ് ചെയ്‌തെന്ന് മുൻ താരം

സൗത്താഫ്രിക്കക്ക്‌ എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ഏഴ് വിക്കറ്റ് തോൽവിയാണ് ടീം ഇന്ത്യ വഴങ്ങിയത്. നേരത്തെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്ര ജയം കരസ്ഥമാക്കി പരമ്പരയിൽ വമ്പൻ അധിപത്യം നേടിയ ഇന്ത്യൻ ടീമിന് എല്ലാ അർഥത്തിലും തന്നെ തിരിച്ചടിയായി മാറുകയാണ് ഈ തോൽവി. പുറം വേദന കാരണം വിരാട് കോഹ്ലി രണ്ടാമത്തെ ടെസ്റ്റിൽ നിന്നും പിന്മാറിയപ്പോൾ ഓപ്പണർ രാഹുലാണ് ടീം ഇന്ത്യയെ നയിച്ചത്. രാഹുലിന്‍റെ ക്യാപ്റ്റൻസിക്ക്‌ എതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ അടക്കം തോൽവിക്ക് പിന്നാലെ ഉയർന്നിരുന്നു. ഇപ്പോൾ കെല്‍ രാഹുലിന്‍റെ ക്യാപ്റ്റൻസിയിൽ അനേകം അബദ്ധങ്ങൾ സംഭവിച്ചുവെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ടീം ഏറ്റവും അധികം മിസ്സ്‌ ചെയ്തത് വിരാട് കോഹ്ലിയെ ആണെന്ന് പറഞ്ഞ ആകാശ് ചോപ്ര രണ്ടാം ടെസ്റ്റിൽ രാഹുലിന്‍റെ ക്യാപ്റ്റൻസിയിൽ അനവധി തെറ്റുകൾ കാണാൻ കഴിഞ്ഞെന്നും നിരീക്ഷിച്ചു.

” വിരാട് കോഹ്ലി എന്നുള്ള അഗ്രെസ്സീവ് ക്യാപ്റ്റനെ ഏറ്റവും അധികം മിസ്സ്‌ ചെയ്ത ടെസ്റ്റ്‌ മത്സരമാണിത്.അദ്ദേഹം ഒരു സ്പെഷ്യൽ ക്യാപ്റ്റനാണ്. ഒരു ടെസ്റ്റ്‌ മത്സരത്തിൽ എന്തെങ്കിലും ഒക്കെ വളരെ അവിചാരിതമായി സംഭവിപ്പിക്കാനുള്ള മികവ് നമുക്ക് കോഹ്ലിയിൽ കാണാൻ സാധിക്കും. രാഹുലിന് എതിരല്ല ഈ വാക്കുകൾ. പക്ഷേ രാഹുൽ പുതിയ ഒരു നായകനാണ്. അധികം മത്സരങ്ങളിൽ ടീമിനെ നയിച്ച എക്സ്പീരിയൻസ് രാഹുലിന് ഇല്ല. അദ്ദേഹം ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര മത്സരം നയിക്കുന്നത് “ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി

“നിർണായക നാലാമത്തെ ദിനത്തിൽ അടക്കം രാഹുലിന്റെ ക്യാപ്റ്റൻസി വളരെ തെറ്റായി മാറി. അദ്ദേഹം തുടക്കത്തിൽ അശ്വിനെ കൊണ്ടാണ് ബൗളിംഗ് ചെയ്യിപ്പിച്ചത്. കൂടാതെ ഫീൽഡിങ് രീതികളിൽ പിഴവ് സംഭവിച്ചു ഇത്തരം ചില സാഹചര്യങ്ങളിൽ നമ്മൾ ഏറ്റവും അധികം മിസ്സ്‌ ചെയ്യുന്നത് ക്യാപ്റ്റൻ വിരാട് കോഹ്ലിയെ തന്നെയാണ്.രണ്ടാം ടെസ്റ്റിലെ സൗത്താഫ്രിക്കൻ വിജയം വളരെ ആധികാരികമാണ്. അവരുടെ ജയം എല്ലാ മേഖലയിലും മികവ് നേടി തന്നെയാണ് “ആകാശ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കി.