ഇന്ത്യയുടേയും പാക്കിസ്ഥാന്‍റേയും വിത്യാസം ഈ ഒരു കാര്യം മാത്രം. മുന്‍ ലോകകപ്പ് വിജയി പറയുന്നു

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഏഷ്യാ കപ്പ് ടൂർണമെന്റ് തിരിച്ചെത്തുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. 2021 ലോകകപ്പില്‍ ഇതേ വേദിയിലാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ 10 വിക്കറ്റിനു തോല്‍വി നേരിട്ടത്. പോരാട്ടത്തിന് മുന്നോടിയായി, മുൻ പാകിസ്ഥാൻ പേസർ ആഖിബ് ജാവേദ് ഇരു ടീമുകളെയും താരതമ്യപ്പെടുത്തി സംസാരിക്കുകയാണ്.

പാക്കിസ്ഥാന്റെ ലോകകപ്പ് ജേതാവായ പേസ് ബൗളർ, ഇരു ടീമിലേയും വ്യത്യാസം ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിലെ മധ്യനിര നിരയിലാണെന്ന് അഭിപ്രായപ്പെട്ടു. രണ്ട് ടീമുകൾക്കും മാച്ച് വിന്നിംഗ് വൈദഗ്ധ്യമുള്ള ടോപ്പ് ഓർഡർ ബാറ്റർമാർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ വ്യത്യാസം യഥാർത്ഥത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ സാന്നിധ്യത്തിലാണ്.

indian team 2022

“ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം അവരുടെ ബാറ്റിംഗിലാണ്. ഇന്ത്യയുടെ ബാറ്റിംഗ് ഇപ്പോഴും പരിചയസമ്പന്നമാണ്. രോഹിത് ശർമ്മയെപ്പോലുള്ള ഒരു ബാറ്റ്‌സ്‌മാൻ ക്ലിക്കുചെയ്താൽ, അദ്ദേഹത്തിന് ഒറ്റയ്ക്ക് ഇന്ത്യയ്‌ക്കായി മത്സരം വിജയിപ്പിക്കാനാകും. അതുപോലെ ഫഖർ സമാനും. നിയന്ത്രണത്തോടെ കളിച്ചാൽ പാക്കിസ്ഥാനു വേണ്ടി മൽസരം ജയിക്കാം. എന്നാൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മധ്യനിര നിര, അതാണ് വ്യത്യാസം. അവരുടെ ഓൾറൗണ്ടറും, അത് ഒരു മാറ്റമുണ്ടാക്കുന്നു. കാരണം ഹാർദിക് പാണ്ഡ്യയെപ്പോലെ ഒരാള്‍ പാകിസ്ഥാനിൽ ഇല്ല,” അദ്ദേഹം പറഞ്ഞു.

hardik and rohit

കഴിഞ്ഞ ഒക്ടോബറിൽ ദുബായിൽ പാക്കിസ്ഥാനോട് തോറ്റ ഇന്ത്യൻ ടീമിൽ ഹാർദിക് ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ താരം ഇലവനിൽ ഇടംപിടിച്ചത് ഒരു ബാറ്ററായി മാത്രമായിരുന്നു. ക്യാപ്റ്റൻ ബാബർ അസമിന്റെയും മുഹമ്മദ് റിസ്‌വാന്റെയും ആക്രമണത്തിനിടയിൽ ഇന്ത്യയ്ക്ക് ആറാമത്തെ ബൗളിംഗ് ഓപ്ഷൻ ഉണ്ടായിരുന്നില്ലാ.

ലോകകപ്പിനു ശേഷം ടീമില്‍ നിന്നും നീണ്ട അവധി എടുത്ത താരം ഐപിഎല്ലിലൂടെ തിരിച്ചെത്തി. പിന്നീട് ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ കിരീടം നേടിയ താരം അയര്‍ലണ്ട് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുകയും ചെയ്തു.

Previous articleദിനേഷ് കാർത്തികിനെ കൂടുതൽ പന്തുകൾ ലഭിക്കുന്ന രീതിയിൽ ബാറ്റിംഗിന് ഇറക്കണമെന്ന ആവശ്യം; രാഹുൽ ദ്രാവിഡിനും രോഹിത് ശർമക്കും പിന്തുണയുമായി മുൻ ഇന്ത്യൻ താരം.
Next articleഅന്ന് ഡക്ക് ആയതിന് മൂന്ന് നാല് തവണ എൻ്റെ മുഖത്ത് അദ്ദേഹം അടിച്ചു, രാജസ്ഥാൻ റോയൽസ് ടീം ഉടമക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂസിലാൻഡ് ഇതിഹാസം.