അന്ന് ഡക്ക് ആയതിന് മൂന്ന് നാല് തവണ എൻ്റെ മുഖത്ത് അദ്ദേഹം അടിച്ചു, രാജസ്ഥാൻ റോയൽസ് ടീം ഉടമക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂസിലാൻഡ് ഇതിഹാസം.

ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമകളിൽ ഒരാൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂസിലാൻഡ് ഇതിഹാസം റോസ് ടൈലർ രംഗത്ത്. ഈയാഴ്ച പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന തൻ്റെ ആത്മകഥയിലൂടെയാണ് റോസ് ടൈലർ ഇക്കാര്യം വെളിപ്പെടുത്തിയത്.

2008 മുതൽ 2019 വരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു റോസ് ടൈലർ കളിച്ചിരുന്നത്. 2011ലാണ് ന്യൂസിലാൻഡ് ഇതിഹാസം രാജസ്ഥാന് വേണ്ടി കളിച്ചത്. അന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ താരം പൂജ്യത്തിന് പുറത്തായി. അതിനുശേഷമാണ് രാജസ്ഥാൻ ഉടമകളിൽ ഒരാൾ 3-4 തവണ മുഖത്തടിച്ചു എന്നാണ് താരം തൻ്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയത്. അത്ര കഠിനമായ അടികൾ അല്ലായിരുന്നു എങ്കിലും അദ്ദേഹം ചെയ്തത് തമാശ രൂപേണ ആയിരുന്നെന്ന് തോന്നുന്നില്ല എന്നും ടൈലർ തുറന്നു പറഞ്ഞു.

images 27

“”രാജസ്ഥാൻ റോയൽസ് കിങ്സ് ഇലവൻ മത്സരത്തിനിടെ അവരുടെ 195 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു നമ്മൾ. ഞാൻ പൂജ്യത്തിന് എൽബിഡബ്ല്യുവിൽ കുടുങ്ങി പുറത്തായി. നമ്മൾ അവരുടെ സ്കോറിന് അടുത്തെങ്ങും എത്തിയതുമില്ല. മത്സര ശേഷം ടീം അംഗങ്ങളും സപ്പോർട്ട് സ്റ്റാഫും മാനേജ്മെന്റും എല്ലാം ഹോട്ടലിലെ ടോപ് ഫ്ളോറിലുള്ള ബാറിലായിരുന്നു. ഇതിനിടെ റോയൽസ് ഉടമകളിലൊരാൾ എന്റെ അടുത്തെത്തി, റോസ്, ഡക്കാകാൻ വേണ്ടിയല്ല ഞങ്ങൾ നിങ്ങൾക്ക് ദശലക്ഷം ഡോളറുകൾ തന്നതെന്ന് പറഞ്ഞ് എന്റെ മുഖത്ത് 3-4 തവണ അടിച്ചു.

images 29


അയാൾ ചിരിക്കുകയായിരുന്നു, അതത്ര ശക്തമായ അടികളുമായിരുന്നില്ല. എന്നാലത് പൂർണമായും കളിക്കുന്നത് പോലെ അഭിനയിക്കുകയായിരുന്നോ എനിക്ക് ഉറപ്പില്ല. അന്നത്തെ സാഹചര്യത്തിൽ ഞാനത് ഒരു പ്രശ്നമാക്കിയില്ല. എന്നാലിത് കായിക പരിസ്ഥിതകളിൽ സംഭവിക്കുന്നു. എന്ന് എനിക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല.”- ടൈലർ തൻ്റെ ആത്മകഥയിൽ കുറിച്ചു.