ദിനേഷ് കാർത്തികിനെ കൂടുതൽ പന്തുകൾ ലഭിക്കുന്ന രീതിയിൽ ബാറ്റിംഗിന് ഇറക്കണമെന്ന ആവശ്യം; രാഹുൽ ദ്രാവിഡിനും രോഹിത് ശർമക്കും പിന്തുണയുമായി മുൻ ഇന്ത്യൻ താരം.

ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തി എല്ലാവരെയും ഞെട്ടിച്ച താരമാണ് ദിനേശ് കാർത്തിക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫിനിഷർ ആയിട്ടായിരുന്നു താരം മികച്ച പ്രകടനം പുറത്തെടുത്തത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തുടർന്ന് നടന്ന പരമ്പരയിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നേടാനും താരത്തിന് സാധിച്ചു.

ഐപിഎല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കൻ പാരമ്പരയിലൂടെയായിരുന്നു താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. അവിടെയും മികച്ച പ്രകടനം പുറത്തെടുത്ത കാർത്തിക് ഈ മാസം അവസാനം യുഎഇയിൽ വച്ച് നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടം നേടി. ബാംഗ്ലൂരിന് ഫിനിഷർ റോളിൽ കളിച്ച താരം അതേ റോളിൽ തന്നെയാണ് ഇന്ത്യക്കും വേണ്ടി കളിക്കുക. അതേസമയം താരത്തിന് കൂടുതൽ പന്തുകൾ ലഭിക്കുന്ന രീതിയിൽ ബാറ്റിങ്ങിന് ഇറക്കണമെന്ന നിർദ്ദേശവും പലരും ഉന്നയിച്ചിരുന്നു.

images 23

ഇപ്പോഴിതാ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനീന്ദർ സിംഗ്. പരീക്ഷണ കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ടീം ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു ലോകകപ്പ് വരുമ്പോൾ അതിനുമുമ്പായി ഇങ്ങനെ പരീക്ഷണം നടത്തുന്നതിൽ തെറ്റില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

“‘ഇന്ത്യൻ ടീം പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പിന് മുമ്പ് ഇത്തരത്തിൽ പരീക്ഷണം നടത്തുന്നതിൽ തെറ്റില്ല. വിജയകരമായാൽ എല്ലാവരും പറയും മഹത്തായ കാര്യമെന്ന്. ഐപിഎല്ലിൽ കാർത്തിക് എത്രത്തോളം മികച്ച ഫോമിലാണെന്ന് നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന് കൂടുതൽ പന്തുകൾ കിട്ടിയിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിക്കാറുണ്ട്.

343389

എന്നാൽ ഇക്കാര്യത്തിൽ പരിശീലകനേയും ക്യാപ്റ്റനേയും നമ്മൾ പിന്തുണയ്ക്കണം.
കാരണം, ഓരോ കോച്ചും പരിശീലകനും വരുന്നത് വ്യത്യസ്തമായ പദ്ധതികളോടെയാണ്. അവർ താരങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് വിജയകരമായില്ലെങ്കിൽ പഴയതിലേക്ക് തന്നെ തിരിച്ചുപോവാം. എന്നുവച്ച് പരീക്ഷണങ്ങൾ നിർത്താൻ പാടില്ല.

എന്നാൽ കാർത്തികിന് കൂടുതൽ പന്തുകൾ കളിക്കാൻ അവസരം ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇത്തര്വം കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും സെലക്റ്റർമാരുമാണ്. അവരെ നമ്മൾ പിന്തുണയ്ക്കണം.”-മനീന്ദർ സിങ് പറഞ്ഞു.