ഇനിയും രണ്ട് ടീമിനെ തയ്യാറാക്കി ജയിക്കാൻ ഇന്ത്യക്ക്‌ കഴിയും :മാസ്സ് മറുപടിയുമായി ഹാർദിക് പാണ്ട്യ

IMG 20210717 082038

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന ഇന്ത്യയുടെ ലങ്കൻ പര്യടനത്തിലെ ഏകദിന പരമ്പര 2-1സ്വന്തമാക്കുവാൻ ശിഖർ ധവാൻ നയിച്ച ടീം ഇന്ത്യക്ക്‌ കഴിഞ്ഞപ്പോൾ മൂന്ന് ഏകദിന മത്സരങ്ങളും പരമ്പരയിൽ കളിച്ച സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യ പക്ഷേ രൂക്ഷ വിമർശനങ്ങളുടെ എല്ലാം നടുവിലാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശോഭിക്കുവാൻ കഴിയാതെ പോയ താരം വീണ്ടും പ്ലെയിങ് ഇലവനിൽ സ്ഥാനം നേടുന്നതിനെതിരെ ആരാധകരിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. ഒട്ടനവധി യുവതാരങ്ങൾക്കും പുതുമുഖ ക്രിക്കറ്റ് താരങ്ങൾക്കും അവസരം നൽകിയുള്ള ഇന്ത്യൻ സ്‌ക്വാഡിനെ നയിക്കുന്നത് ഓപ്പണർ ശിഖർ ധവാനാണ്. മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് കോച്ചായി എത്തുന്ന ടീമിൽ ഹാർദിക്കിനൊപ്പം സഹോദരൻ കൃനാൾ പാണ്ട്യയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

എന്നാൽ അവസാന മത്സരത്തിന് ശേഷം ഹാർദിക് പങ്കുവെച്ച വാക്കുകളാണ് പല ആരാധകരും ചർച്ചയാക്കി മാറ്റുന്നത്. നിലവിൽ ഇന്ത്യൻ ടീം ശക്തരാണ് എന്ന് പറഞ്ഞ ഹാർദിക് ഇന്ത്യൻ ടീമിന്റെ ഒപ്പം അനേകം പ്രതിഭാശാലികളായ യുവ താരങ്ങളുള്ളതിൽ അഭിമാനവും തുറന്ന് പറഞ്ഞു .ആഴ്ചകൾ മുൻപ് മുൻ ലങ്കൻ നായകൻ അർജുന രണതുംഗ ഇന്ത്യൻ ടീമിനെ രണ്ടാം നിരയെന്ന് പരിഹസിച്ച സാഹചര്യത്തിലാണ് ഹാർദിക്കിന്റെ ചില പരാമർശങ്ങൾ വളരെ ശ്രദ്ധേയമായി മാറുന്നത്. “യുവ താരങ്ങൾ എല്ലാം ടീമിൽ ഏത് റോളും നിർവഹിക്കാൻ വളരെ ഏറെ കെൽപ്പുള്ളവരാണ്. ഇനിയും രണ്ട് ടീമിനെ കൂടി പ്രഖ്യാപിക്കാൻ ഇന്ത്യൻ ടീമിന് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഏതൊരു ട്രോഫിയും നെടുവാനുള്ള കരുത്തും ഒപ്പം ആത്മവിശ്വാസവും ഈ ടീമിനുണ്ട് “ഹാർദിക് പാണ്ട്യ വാചാലനായി.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

നിലവിൽ ഏതേലും ഒരു താരത്തിന് പകരം മറ്റൊരു താരത്തെ പരീക്ഷിക്കാൻ ഇന്ത്യൻ സ്‌ക്വാഡിന് യാതൊരു ഭയവും ഇല്ല എന്ന് വിശദീകരിച്ച ഹാർദിക് ഭാവി താരങ്ങൾ മികച്ച രീതിയിലാണ് എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കി.”നിലവിലെ താരങ്ങളെ എല്ലാം നോക്കുക. അവരുടെ മികവും നോക്കുക. ഈ താരങ്ങളെ വെച്ച് ഇനിയും രണ്ട് ടീമുകളെ കൂടി സെലക്ട് ചെയ്യാൻ നമുക്ക് സാധിക്കും. ലോകത്തെ ഏത് ടൂർണമെന്റും ജയിക്കാനും കഴിയും ” ഹാർദിക് അഭിപ്രായം വിശദമാക്കി

Scroll to Top