വിരമിക്കലിന് ശേഷം കോഹ്ലി ആരാകണം : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രവചനവുമായി ബാംഗ്ലൂർ കോച്ച്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാനെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ ഭാഗമായി ഐപിൽ കളിക്കുന്ന താരം സീസണിൽ സെഞ്ച്വറി അടിക്കുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ .

എന്നാൽ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ ഏതേലും ഒരു ടീമിന്റെ  പരിശീലകനാവാനുള്ള എല്ലാ യോഗ്യതയുമുള്ള കളിക്കാരനാണ് കോഹ്ലിയെന്ന് തുറന്ന് പറയുകയാണ് ബാംഗ്ലൂര്‍ ടീമിന്‍റെ മുഖ്യ പരിശീലകനായ സൈമണ്‍ കാറ്റിച്ച്. “ക്രിക്കറ്റിൽ അനേകം  അപൂർവ്വ നേട്ടങ്ങൾ  സ്വന്തമാക്കിയ കളിക്കാരനാണ് വിരാട് കോലി. ഇന്ത്യന്‍ ടീമിനൊപ്പം ഇനിയുമേറെ നേട്ടം വിരാടിന്  നേടുവാനുമുണ്ട് . കളിക്കളത്തിലും അല്ലാതെയും വിരാട് കോഹ്ലിയുടെ  കഠിനാധ്വാനവും അച്ചടക്കവും കഴിവും കാണുമ്പോള്‍ ഒരു പരിശീലകനാവാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട് എന്നത് വ്യക്തമാണ്.അദ്ദേഹം പറയുന്നത് കളിക്കാർ ഏറെ ശ്രദ്ധയോടെ പിന്തുടരും “ബാംഗ്ലൂർ ഹെഡ് കോച്ച് വാചാലനായി

ബാംഗ്ലൂർ ടീമിലെ ഇടംകൈയ്യൻ ഓപ്പണർ
ദേവ്ദത്ത് പടിക്കലിനെ  വിരാട് കോലി എങ്ങനെയാണ് മെന്‍റര്‍ ചെയ്തത്  എന്നും തുറന്ന് പറഞ്ഞു “കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനായി അരങ്ങേറിയ ദേവ്ദത്ത് പടിക്കല്‍  പല മത്സരങ്ങളിലും നല്ല തുടക്കമിട്ടശേഷം പിന്നീട് നിറം മങ്ങുന്നത് സ്ഥിരമായി .
തുടർന്ന് കോലിയോട് അദ്ദേഹത്തിന്‍റെ മെന്‍ററാവാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. 20-30 പന്തുകൾ മത്സരത്തിൽ  കളിച്ചു  കഴിയുമ്പോഴേക്കും പലപ്പോഴും ക്ഷീണിതനായി പിഴവുകള്‍ വരുത്തി പുറത്താവുന്ന പടിക്കലിനോട് ടീമിനായി  കായികക്ഷമത ഉയര്‍ത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ് കോലി ആദ്യം പറഞ്ഞത്. ഇപ്പോൾ നായകൻ കോഹ്ലി നൽകിയ ഉപദേശങ്ങൾക്ക് ഒപ്പം പടിക്കലിന്‍റെ  വലിയ കഠിനാധ്വാനം കൂടിയായപ്പോള്‍ അയാള്‍ മികച്ചൊരു കളിക്കാരനായി വളര്‍ന്നു ” കാറ്റിച്ച് അഭിപ്രായം വിശദീകരിച്ചു .

Previous articleപ്രകടനം കാണുമ്പോൾ ഇത്തവണ കിരീടം അവർ നേടും : പ്രവചനവുമായി രവി ശാസ്ത്രി
Next articleതോൽക്കുമോയെന്ന ഭയമുണ്ടായിരുന്നു പക്ഷേ കളി അവൻ ജയിപ്പിച്ചു :സിറാജ് വാനോളം പുകഴ്ത്തി കോഹ്ലി