തോൽക്കുമോയെന്ന ഭയമുണ്ടായിരുന്നു പക്ഷേ കളി അവൻ ജയിപ്പിച്ചു :സിറാജ് വാനോളം പുകഴ്ത്തി കോഹ്ലി

SINGH601291jpg

ഐപിഎല്ലിലെ ആവേശ പോരാട്ടത്തിൽ  ഡല്‍ഹി കാപിറ്റല്‍സിനെതിരെ  ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റൺസ് വിജയം. അവസാന പന്ത് വരെ  ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ബൗളിംഗ് കരുത്തിലാണ്  ബാംഗ്ലൂര്‍ സീസണിലെ അഞ്ചാം വിജയം  സ്വന്തമാക്കിയത്. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. എബി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നേടിയ 75 റണ്‍സാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനാണ് സാധിച്ചത്. 25 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്ന  ഷിംറോണ്‍ ഹെറ്റ്മയേര്‍ പൊരുതി എങ്കിലും വിജയത്തിലേക്ക് എത്തുവാൻ കഴിഞ്ഞില്ല .അഞ്ചാം വിജയത്തോടെ പോയിന്റ് ടേബിളിൽ ബാംഗ്ലൂർ 10 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി .

അതേസമയം മത്സരശേഷം വിരാട് കോഹ്ലി ബൗളിംഗാണ് ഈ സീസണിലെ ബാംഗ്ലൂരിന്റെ കരുത്തെന്ന് പറഞ്ഞു  .
“എബി ഡിവില്യേഴ്‌സിന്റെ ഇന്നിംഗ്‌സ് ഗംഭീരമായിരുന്നു. പക്ഷേ അവസാന ഓവര്‍ ഇല്ലായിരുന്നുവെങ്കില്‍ ആര്‍സിബി കളി തോറ്റു പോകുമായിരുന്നു .ഇന്നത്തെ ജയത്തോടെ ഒരു കാര്യം വ്യക്തമായി .
ടീമിന്റെ കരുത്തായി പുതിയൊരു കാര്യം കൂടി വന്ന് കഴിഞ്ഞു .സീസണിൽ റോയൽ ചലഞ്ചേഴ്‌സ്  ബാംഗ്ലൂർ ഏറെ പ്രതീക്ഷയോടെ കാണുന്നത് ബൗളിങ്ങിനെയാണ് “കോഹ്ലി വാചാലനായി .

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

പേസ് ബൗളർ മുഹമ്മദ് സിറാജിനെയും നായകൻ കോഹ്ലി  ഏറെ പ്രശംസിച്ചു .
” ടീം ഒരു റണ്‍സിന് ജയിക്കാന്‍ കാരണം മുഹമ്മദ് സിറാജ് അവൻ മാത്രമാണ് . ആ അവസാന ഓവര്‍ എത്ര മനോഹരമായി അവൻ എറിഞ്ഞു .ഒരു ഘട്ടത്തില്‍ ടീം തോറ്റു പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ സിറാജിന്റെ അവസാന ഓവറിലെ മൂന്ന് പന്തുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത് .
സിറാജിന്റെ ബൗളിങ്ങിലെ വളർച്ച ഏറെ അഭിനന്ദനാർഹമാണ് “കോഹ്ലി അഭിപ്രായം വിശദമാക്കി .ഒപ്പം ഇന്നലെ  ബാംഗ്ലൂർ ടീമിന്റെ ഭാഗത്ത്‌ നിന്നുണ്ടായ
ഫീല്‍ഡിംഗ് പാളിച്ചകള്‍ ഒന്നും തന്നെ  ഇല്ലായിരുന്നെങ്കില്‍ ഉറപ്പായും  ഡല്‍ഹി ഇത്രത്തോളം എത്തില്ലായിരുന്നുവെന്നും കോഹ്ലി തുറന്ന് സമ്മതിച്ചു .

Scroll to Top