പ്രകടനം കാണുമ്പോൾ ഇത്തവണ കിരീടം അവർ നേടും : പ്രവചനവുമായി രവി ശാസ്ത്രി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ഏറെ ആവേശത്തോടെ പുരോഗമിക്കുകയാണ് . കോവിഡ് വ്യാപന ആശങ്കകൾക്കിടയിലും മത്സരങ്ങൾ എല്ലാം മുൻപ് തീരുമാനിച്ചത് പ്രകാരം നടക്കുമെന്ന് ബിസിസിഐ അറിയിച്ചത് ക്രിക്കറ്റ് പ്രേമികൾക്ക് വളരെ വലിയ സന്തോഷവാർത്തയാണ് .എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്തേറെ ചർച്ച  ഇന്ത്യൻ ക്രിക്കറ്റ് ടീം  ഹെഡ് കോച്ച് രവി ശാസ്ത്രിയുടെ പ്രവചനമാണ് .ഉറപ്പായും
ഐപിഎല്ലില്‍ ഇത്തവണ പുതിയൊരു ടീം കിരീടം നേടുമെന്ന സൂചന രവി ശാസ്ത്രി നൽകുന്നു .

ഇന്നലെ മൊട്ടേറ സ്റ്റേഡിയത്തിൽ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഡല്‍ഹി ക്യാപിറ്റല്‍സ് ത്രില്ലര്‍ മത്സരത്തിന്  ശേഷമാണ് ഐപിഎല്ലില്‍ ഇത്തവണ പുതിയൊരു വിജയിയെ കാണാനുള്ള സാധ്യകള്‍ ഇന്ത്യൻ കോച്ച് ഇപ്പോൾ  പ്രവചിക്കുന്നത് .ഇന്നലത്തേത് ആവേശ  പോരാട്ടം .ഐപിഎല്ലിൽ പുതിയ ചാമ്പ്യൻ വരുവാനുള്ള  വിത്തുകള്‍ വിതച്ചു കഴിഞ്ഞുവെന്നായിരുന്നു ഇന്നലെ  കോലിയുടെയും റിഷഭ് പന്തിന്‍റെയും ചിത്രം പങ്കുവെച്ച് മത്സരശേഷം ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം ഐപിൽ സീസണിൽ അഞ്ചാം  റൗണ്ട്‌ മത്സരങ്ങൾ ടീമുകൾ എല്ലാം പൂർത്തിയാക്കിയപ്പോൾ 10 പോയിന്റ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്  .5 കളികളിൽ 4 തുടർ ജയങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് രണ്ടാമതും ആറ് കളികളില്‍ നാല് ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളിൽ ഇപ്പോൾ  മൂന്നാം സ്ഥാനത്താണ്.