ഐപിഎൽ അഞ്ചാം പതിപ്പിൽ വളരെ മോശം അവസ്ഥയിലൂടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് കടന്നുപോകുന്നത്. പുതിയ നായകൻ ആയി ചുമതലയേറ്റ ശേഷം ആദ്യ സീസൺ കളിക്കുന്ന രവീന്ദ്ര ജഡേജയുടെ കീഴിലെ ചെന്നൈ മത്സരിച്ച ആറു മത്സരങ്ങളിൽ അഞ്ചു മത്സരവും തോറ്റു.
ഇന്നലെയായിരുന്നു ഗുജറാത്തിനെതിരെ ചെന്നൈയുടെ ആറാമത്തെ മത്സരം. ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ച ചെന്നൈ ഡേവിഡ് മില്ലറുടെ തകർപ്പൻ ബാറ്റിംഗിൽ മുൻപിൽ തോൽവി സമ്മതിക്കുകയായിരുന്നു. പുറത്താകാതെ 94 റൺസാണ് മില്ലർ നേടിയത്. ഇപ്പോഴിതാ ഗുജറാത്തിനെതിരെയുള്ള തോൽവിയിൽ ചെന്നൈക്കെതിരെ പ്രതികരിച് രംഗത്തെത്തിയിരിക്കുകയാണ് മൈക്കൽ വോഗൻ.
“ഒരു പുതിയ ക്യാപ്റ്റൻ എന്ന നിലയിൽ വലിയ മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട്. സത്യസന്ധമായി പറഞ്ഞാൽ ഇന്നലെ നടന്നത് വളരെ ബുദ്ധിമുട്ടേറിയ മത്സരം ആയിരുന്നില്ല, എന്നിട്ടും അവർ തോറ്റു.10-15 റൺസിന് സുഖമായി വിജയിക്കാവുന്ന മത്സരം എങ്ങനെയാണ് ഇത്തരത്തിൽ ആയതെന്ന് എനിക്ക് ചിന്തിക്കാൻ പോലും ആകുന്നില്ല.
ധോണി ഇതുപോലുള്ള മത്സരങ്ങൾ കുറെ തോൽക്കുന്നത് ഞാൻ കണ്ടതായി ഓർമ്മയില്ല. അദ്ദേഹം ക്യാപ്റ്റൻ റോൾ സ്വന്തമായി ഏറ്റെടുക്കുന്നത് അത് നമുക്ക് കാണാം. അദ്ദേഹം ഫീൽഡ് സെറ്റ് ചെയ്യുന്നതും നമുക്ക് കാണാം. അതെല്ലാം നല്ലതാണ്. എംഎസ് ധോണി സ്റ്റമ്പിന് പുറകിൽ നിന്ന് ചെയ്യുന്നതിനേക്കാൾ രവീന്ദ്ര ജഡേജ അത് ചെയ്യണം എന്ന് ഞാൻ വിചാരിക്കുന്നു.
നിങ്ങൾ ഒരു ടീമിൻ്റെ ക്യാപ്റ്റൻ ആയാൽ, നിങ്ങളുടെ കണ്ട്രോളിൽ മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്ലെയേഴ്സിനെ കൃത്യമായ മൈൻഡ് സെറ്റിൽ എത്തിക്കുമ്പോൾ, കൃത്യമായി ഫീൽഡ് ചെയ്യിക്കുമ്പോഴും നിങ്ങൾക്ക് അഭിമാനിക്കാം.”- വോഗൻ പറഞ്ഞു.
വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈ ഇന്ത്യൻസിന് ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ സാധിച്ചിട്ടില്ല.