അവൻ ഇന്ത്യയുടെയും ഐപിഎല്ലിലെയും മികച്ച താരം ആണ്. ഡല്‍ഹി താരത്തെ പുകഴ്ത്തി റിക്കി പോണ്ടിംഗ്.

996730 ezgif.com gif maker 2021 04 28t004905.431

ഐപിഎൽ പതിനഞ്ചാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ മികച്ച പ്ലെയിങ് 11 തിരഞ്ഞെടുത്താൽ അതിൽ കുൽദീപ് യാദവ് എന്തായാലും ഉണ്ടാകും. അസാമാന്യ പെർഫോമൻസ് ആണ് താരം ഇത്തവണ ഐപിഎല്ലിൽ കാഴ്ചവെക്കുന്നത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് ഇത്തവണ താരം പന്ത് എറിയുന്നത്. കഴിഞ്ഞവർഷം കൊൽക്കത്തയുടെ ഭാഗമായിരുന്നു താരം എങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കുവാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

പതിയെ ഇന്ത്യൻ ടീമിൽ നിന്നും താരം പുറത്തായി. രണ്ടു കോടി രൂപയ്ക്കാണ് കുൽദീപ് യാദവിനെ ഡൽഹി സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ നേടി പർപ്പിൾ ക്യാപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനത്താണ് താരം. ഇപ്പോഴിതാ കുൽദീപ് യാദവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റിക്കി പോണ്ടിംഗ്.

images 15 4

“ഞങ്ങൾക്ക് അവനെ ലേലത്തിൽ കിട്ടിയത് ഭാഗ്യമാണ്. കൊൽക്കത്തയിൽ കളിക്കുമ്പോൾ അവന് ലഭിക്കേണ്ട അവസരം അവന് ലഭിച്ചിരുന്നില്ല. ഐപിഎല്ലിലെയും ഇന്ത്യയുടെയും മികച്ച സ്പിന്നർമാരിൽ ഒരാൾ ആണ് അവൻ.”-പോണ്ടിംഗ് പറഞ്ഞു.

images 16 2


കൊൽക്കത്തയിൽ കളിക്കുമ്പോൾ ചക്രവർത്തി, നരൈൻ, ഷാക്കിബ് എന്നിവർ ഉള്ളതുകൊണ്ടാണ് താരത്തിന് വേണ്ട അവസരം ലഭിക്കാതിരുന്നത്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
images 14 5
Scroll to Top