അവൻ മാച്ച് വിന്നർ ആണ്. മറ്റാരെയും ടീമിൽ എടുത്തില്ലെങ്കിലും അവനെ ടീമിൽ എടുക്കണം. ഹർഭജൻ സിംഗ്.

images 26 2

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പ് വളരെ മികച്ച രീതിയിൽ തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഭാവി വാഗ്ദാനങ്ങൾ ആയി ഒരുപാട് മികച്ച യുവപ്രതിഭകൾ ഈ സീസണിൽ ഉണ്ടെന്നാണ് ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത. ഉമ്രാൻ മാലിക്,ആയുഷ് ബദോണി, തിലക് വർമ്മ എന്നീ യുവതാരങ്ങൾ എല്ലാം വലിയ പ്രതീക്ഷ നൽകുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.

ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ടി20 ലോകകപ്പിൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ മറ്റാരെയും ടീമിൽ എടുത്തില്ലെങ്കിലും ഉമ്രാൻ മാലിക്ക് ടീമിൽ വേണമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്. സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ആണ് താരം.

images 25 3

തുടർച്ചയായി 150 നു മുകളിൽ വേഗത്തിൽ പന്തെറിയുന്നതാണ് താരത്തിൻ്റെ ഏറ്റവും വലിയ കഴിവ്.153 ആണ് താരം ഇതുവരെ കണ്ടെത്തിയ ഏറ്റവും ഉയർന്ന വേഗം. പഞ്ചാബിനെതിരെ അവസാന ഓവറിൽ ഒരു റൺസ് പോലും വിട്ടു നൽകാതെ മൂന്ന് വിക്കറ്റുകൾ ആണ് താരം നേടിയത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
images 24 3

“ഇന്ത്യൻ ടീമിൻ്റെ ജേഴ്സിയില്‍ എത്രയും വേഗം അവൻ എത്തും എന്നാണ് കരുതുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഏറ്റവും ഇടം അർഹിക്കുന്നത് അവനാണ്. യങ് മാച്ച് വിന്നർ ആണവൻ.”-ഹർഭജൻ പറഞ്ഞു.

images 23 3

ചെന്നൈ സൂപ്പർ കിംഗ്സ് താരം പരിക്കുമൂലം ദീപക് ചഹാർ ലോകകപ്പ് ടീമിൽ ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ബുംറ, ഭുവനേശ്വർ കുമാർ, ശർദുൽ താക്കൂർ, നടരാജൻ എന്നിവർ ഇന്ത്യൻ ടീമിൻ്റെ പേസർമാരായി ടീമിൽ ഉണ്ടായിരിക്കും. ഇടംകൈയൻ പേസർ ആയ നടരാജൻ പരിക്കിന് ശേഷം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

images 22 3

ഉമ്രാൻ മാലിക് ഇതുവരെ ഹൈദരാബാദിനായി 9 വിക്കറ്റുകൾ നേടി കഴിഞ്ഞു. ഓസ്ട്രേലിയൻ പിച്ചുകളിൽ സാധാരണ പേസ് ഉള്ളവരേക്കാൾ വേഗതയേറിയ പേസർമാരെ ആയിരിക്കും അനുയോജ്യം. അതുകൊണ്ടുതന്നെ ഉമ്രാൻ മാലിക് ടീമിൽ ഉണ്ടാകുമെന്ന പ്രതീക്ഷ ഏറെയാണ്.

Scroll to Top