❛ഇരുന്നും കിടന്നും അടി❜ അത്ഭുത ഷോട്ടുകളുമായി സൂര്യകുമാര്‍ യാദവ്

Fl4G vuakAE5uem

ശ്രീലങ്കക്കെതിരെയുള്ള മുന്നാം ടി20 മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. കരിയറിലെ മൂന്നാം ടി20 സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

പവര്‍പ്ലേയുടെ അവസാന പന്തില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ താരം, ഇന്നിംഗ്സിന്‍റെ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് മടങ്ങിയത്. രാജ്കോട്ടിലെ ഈ വെടിക്കെട്ട് പ്രകടനത്തില്‍ നിരവധി വൈവിധ്യമാര്‍ന്ന ഷോട്ടുകളാണ് പിറന്നത്.

suryakumar yadav 360

നിന്നും, ഇരുന്നും, കിടന്നും ഷോട്ടുകള്‍ പായിച്ച സൂര്യകുമാര്‍ യാദവ് ശ്രീലങ്കന്‍ ബോളര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചു. 51 പന്തില്‍ 7 ഫോറും 9 സിക്സുമായി 112 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്കോര്‍ ചെയ്തത്.

Read Also -  സ്ലോ പിച്ചിൽ രാജസ്ഥാനെ കുടുക്കി ചെന്നൈ. 5 വിക്കറ്റ് വിജയം
Scroll to Top