സ്ലോ പിച്ചിൽ രാജസ്ഥാനെ കുടുക്കി ചെന്നൈ. 5 വിക്കറ്റ് വിജയം

913d815d 3dad 4bb8 8d16 a57fa4d2ee19

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായക മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയിലെ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ബോളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്തിയായിരുന്നു സഞ്ജുവിന്റെ ടീമിനെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്.

മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയ സിമർജിത്ത് സിംഗ് ആണ് ചെന്നൈക്കായി ബോളിങ്ങൽ മികവ് പുലർത്തിയത്. ബാറ്റിംഗിൽ നായകൻ ഋതുരാജ് ക്രീസിലുറച്ചതോടെ ചെന്നൈ അനായാസം വിജയത്തിലെത്തുകയായിരുന്നു. ചെന്നൈയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ആദ്യ ഓവറുകളിൽ തന്നെ രാജസ്ഥാന്റെ ഓപ്പണർമാർ ബുദ്ധിമുട്ടി. എന്നാൽ പവർപ്ലെയിൽ തരക്കേടില്ലാത്ത രീതിയിൽ റൺസ് കണ്ടെത്താൻ രാജസ്ഥാന് സാധിച്ചിരുന്നു.

ജയസ്വാൾ 21 പന്തുകളിൽ 24 റൺസാണ് നേടിയത്. പക്ഷേ ബട്ലർ(21) ആക്രമണം അഴിച്ചുവിട്ടില്ല. പീച്ചിന്റെ സാഹചര്യങ്ങൾ സഞ്ജു സാംസനെയും(15) ബുദ്ധിമുട്ടിച്ചു. ഇതോടെ രാജസ്ഥാൻ വലിയ സ്കോർ എന്ന ലക്ഷ്യം ഉപേക്ഷിക്കുകയായിരുന്നു. രാജസ്ഥാനായി അവസാന സമയങ്ങളിൽ റിയാൻ പരഗും ധ്രുവ് ജൂറലുമാണ് റൺസ് കണ്ടെത്തിയത്.

പരഗ് മത്സരത്തിൽ 35 പന്തുകളിൽ ഒരു ബൗണ്ടറിയും 3 സിക്സറുകളുമടക്കം 47 റൺസ് നേടുകയുണ്ടായി. ജൂറൽ 18 പന്തുകളിൽ ഒരു ബൗണ്ടറിയും 2 സിക്സറുകളുമടക്കം 28 റൺസാണ് നേടിയത്. ഇരുവരുടെയും മികവിൽ 20 ഓവറുകളിൽ 141 എന്ന ശരാശരി സ്കോറിൽ രാജസ്ഥാൻ എത്തുകയായിരുന്നു. മറുവശത്ത് ചെന്നൈക്കായി യുവ ബോളർ സിമർജിത്ത് സിംഗ് 3 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്ക് തരക്കേടില്ലാത്ത തുടക്കം നൽകാൻ രചിൻ രവീന്ദ്രയ്ക്ക് സാധിച്ചു. പവർപ്ലെ ഓവറുകളിൽ രാജസ്ഥാനെ സമ്മർദ്ദത്തിലാക്കാനാണ് രവീന്ദ്ര ശ്രമിച്ചത്. 18 പന്തുകൾ നേരിട്ട രവീന്ദ്ര ഒരു ബൗണ്ടറിയും 2 സിക്സറുകളുടക്കം 27 റൺസ് നേടുകയുണ്ടായി.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

പിന്നീടെത്തിയ ചെന്നൈ ബാറ്റർമാർ എല്ലാവരും പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചാണ് കളിച്ചത്. നായകൻ ഋതുരാജ്(42*) ഒരു വശത്ത് ക്രീസിലുറച്ച് ചെന്നൈയെ വിജയത്തിലേക്ക് അടുപ്പിച്ചു. മറുവശത്ത് മിച്ചൽ, മോയിൻ അലി തുടങ്ങിയ ബാറ്റർർമാരെല്ലാവരും തങ്ങളുടേതായ സംഭാവനയും നൽകി. മിച്ചൽ 13 പന്തുകളിൽ 22 റൺസ് നേടിയപ്പോൾ, മോയിൻ അലി 10 റൺസാസാണ് നേടിയത്. മത്സരത്തിൽ ചെന്നൈ സമ്മർദ്ദത്തിൽ നിന്ന സമയത്ത് ശിവം ദുബെ അശ്വിനെതിരെ 2 ബൗണ്ടറികളും ഒരു സിക്സറും നേടുകയുണ്ടായി. ഇങ്ങനെ പതിയെ ചെന്നൈ രാജസ്ഥാന്റെ കയ്യിൽ നിന്ന് വിജയം കവർന്നെടുക്കുകയായിരുന്നു.

Scroll to Top