ഇത് റിഷഭ് പന്ത് സ്പെഷ്യല്‍. ഒറ്റക്കൈ ഷോട്ടില്‍ പോയത് 86 മീറ്റര്‍ സിക്സ്

ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെ അധികം ആവേശം നിറച്ച ഐപിൽ പതിനാലാം സീസൺ അവസാനത്തെ ഘട്ടത്തിലേക്ക്. ഒന്നാം ക്വാളിഫൈറിൽ ഈ സീസണിലെ ശക്തരായ ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ വാശിയേറിയ മത്സരമാണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും പ്രതീക്ഷിക്കുന്നത്. നിർണായക കളിയിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് പവർപ്ലേയിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി പൃഥ്വി ഷാ മികച്ച തുടക്കം നൽകിയെങ്കിലും തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് കനത്ത ഒരു തിരിച്ചടിയായി മാറി. മിന്നും ഫോമിലുള്ള ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നിവർ വിക്കറ്റുകളാണ് ആദ്യ 6 ഓവറിൽ തന്നെ ഡൽഹിക്ക് നഷ്ടമായത്.

എന്നാൽ ആദ്യ ഓവർ മുതൽ വമ്പൻ ഷോട്ടുകൾ പായിച്ച പൃഥ്വി ഷാ 27 ബോളിൽ നിന്നും തന്റെ അർദ്ധ സെഞ്ച്വറി പിന്നിട്ടു. കൂടാതെ ജോഷ് ഹേസൽവുഡ്, ദീപക് ചഹാർ, താക്കൂർ എന്നിവരുടെ ബോളുകളിൽ ബൗണ്ടറികൾ പായിച്ച പൃഥ്വി ഷാ 34 ബോളുകളിൽ 7 ഫോറും 3 സിക്സും അടക്കമാണ് 60 റൺസ് അടിച്ചെടുത്തത്. എന്നാൽ ജഡേജയുടെ ഓവറിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച ഷാ ഈ സീസണിൽ യൂഎഇയിലെ തന്റെ ആദ്യ ഫിഫ്റ്റിയാണ് കരസ്ഥമാക്കിയത്. ശേഷം ക്രീസിൽ ഒന്നിച്ച ഹെറ്റ്മയർ, റിഷാബ് പന്ത് സഖ്യം സ്കോറിങ് അതിവേഗം ഉയർത്തി.24 പന്തിൽ 3 ഫോറും 1 സിക്സും അടക്കം 37 റൺസ് അടിച്ച ഹെറ്റ്മയർ ഐപിൽ സീസണിലെ തന്റെ ഫോം ഒരിക്കൽ കൂടി ആവർത്തിച്ചു.

അതേസമയം ക്രിക്കറ്റ്‌ ലോകത്തെ വളരെ അധികം ഞെട്ടിച്ച ഒരു ഷോട്ടാണ് വളരെ തരംഗമായി മാറുന്നത്. താക്കൂർ എറിഞ്ഞ പതിനാറാം ഓവറിലെ രണ്ടാം ബോളിൽ ഒറ്റകയ്യൻ സിക്സ് പായിച്ച റിഷാബ് പന്ത് എല്ലാവരെയും ഞെട്ടിച്ചു. ഓഫ്‌ സ്റ്റമ്പിന് വെളിയിൽ പതിച്ച ഒരു സ്ലോ ബോളിൽ വമ്പൻ ഷോട്ടിന് ട്രൈ ചെയ്ത റിഷാബ് പന്തിന് ബാറ്റിൽ നിന്നുള്ള സ്വാധീനം നഷ്ടമായി.എങ്കിലും ഒറ്റകയ്യൻ ഷോട്ടിൽ കൂടി അനായാസം ബൗൾ അതിർത്തി കടത്താൻ ഡൽഹി ക്യാപിറ്റൽസ് ടീം നായകന് സാധിച്ചു. സീസണിൽ മോശം ഫോമിന്റെ പേരിൽ വിമർശനം കേട്ട റിഷാബ് പന്ത് നിർണായക ഫിഫ്റ്റിയാണ് സ്വന്തമാക്കിയത്.35 ബോളിൽ നിന്നും 3 ഫോറും 2 സിക്സും അടക്കമാണ് താരം 51 റൺസ് അടിച്ചത്. ചെന്നൈയുടെ മികച്ച ബൗളിംഗ് മികവിന് മുൻപിലും ഡൽഹിക്ക് 172 റൺസ് നേടാനായി കൂടി കഴിഞ്ഞത് റിഷാബ് പന്തിന്റെ ബാറ്റിങ് മികവാണ്

റിഷഭ് പന്തിന്‍റെ ഈ ഷോട്ട് 86 മീറ്റര്‍ സിക്സാണ് പിറന്നത്. അതിനിടെ മത്സരത്തില്‍ മറ്റൊരു ചിരി പടര്‍ത്തിയ നിമിഷമുണ്ടായി. 19ാം ഓവറില്‍ ബ്രാവോയെ കൂറ്റന്‍ ഷോട്ട് അടിക്കാനുള്ള ശ്രമത്തിനിടെ ബാറ്റ് കൈയ്യില്‍ നിന്നും വഴുതി ഉയര്‍ന്നു പൊങ്ങി. ബാറ്റില്ലാതെയാണ് റിഷഭ് പന്ത് റണ്‍ പൂര്‍ത്തിയാക്കിയത്.

RON 2367