രോഹിത് കളിക്കുന്നത് പേടിച്ചാണോ :ചോദ്യവുമായി ഗംഭീർ

IMG 20210924 144121 scaled

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ എക്കാലത്തെയുംമികച്ച ഒരു ക്യാപ്റ്റനാണ് മുംബൈ ഇന്ത്യൻസ് ടീം നായകനായ രോഹിത് ശർമ്മ. ഐപിൽ ചരിത്രത്തിൽ ആദ്യമായി 5 കിരീടം നേടിയ ക്യാപ്റ്റനായ രോഹിത് ശർമ്മക്ക് ഏറെ അപൂർവ്വ റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ കുറിക്കുവാൻ സാധിച്ചിട്ടുണ്ട്. ഒപ്പം എല്ലാ സീസണിലും മുംബൈയുടെ തന്നെ റെക്കോർഡ് റൺസ് സ്കോററായി മാറി കഴിയാറുള്ള രോഹിത്തിനെ കുറിച്ച് വളരെ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഐപിഎല്ലിൽ മുംബൈ ടീമിനായി കളിക്കുമ്പോൾ എല്ലാം ഏറെ ഭയത്തോടെയാണ് രോഹിത് ശർമ്മ ബാറ്റ് ചെയ്യാറുള്ളതെന്ന് ചൂണ്ടികാട്ടുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ.

ഇത്തവണത്തെ ഐപിഎല്ലിൽ ക്രിക്കറ്റ്‌ പ്രേമികൾ പ്രതീക്ഷിച്ച ഒരു പ്രകടനം പുറത്തെടുക്കുവാൻ മുംബൈ ടീമിന് സാധിച്ചില്ല. സീസണിൽ കളിച്ച 14 മത്സരങ്ങളിൽ ഏഴിലും തോറ്റ നിലവിലെ ചാമ്പ്യൻമാർക്ക് 14 പോയിന്റുകൾ നേടി അഞ്ചാം സ്ഥാനത്തേക്ക് എത്തുവാനാണ് കഴിഞ്ഞത്. സീസണിൽ 13 മത്സരങ്ങളിൽ നിന്നും 383 റൺസാണ് രോഹിത് ശർമ്മ അടിച്ചെടുത്തത്. ടി :20 ലോകകപ്പിനുള്ള തുടക്കം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കാൻ ഇരിക്കെ രോഹിത്തിന്റെ മോശം ഫോം എല്ലാ ആരാധകർക്കും ആശങ്കയാണ്. എന്നാൽ രോഹിത് ശർമ്മക്ക് ഇത്തവണ സീസണിലും തിളങ്ങാൻ കഴിയാതെ വന്ന സാഹചര്യം വിശദമാക്കുകയാണ് മുൻ താരം ഗൗതം ഗംഭീർ.2013ന് ശേഷം ഒരു സീസണിൽ പോലും രോഹിത്തിന് 500 റൺസ് നേടാൻ കഴിഞ്ഞിട്ടില്ല. എന്താണ് രോഹിത് മുംബൈയുടെ ജേഴ്സിയിൽ കളിക്കാത്തതെന്ന് തനിക്കറിയില്ല എന്നും പറഞ്ഞ ഗംഭീർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

See also  ബംഗ്ലാ കടുവകളുടെ പല്ലു കൊഴിച്ച് മുംബൈ ഇന്ത്യന്‍സ് താരം. ഹാട്രിക്കും 5 വിക്കറ്റും സ്വന്തം.

“പലപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വ്യത്യസ്തനായിട്ടാണ് രോഹിത് ശർമ്മ ഐപിഎല്ലിൽ കളിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്രതിഭയാണ് രോഹിത് ശർമ്മ. അദ്ദേഹം അടിച്ചെടുത്ത റൺസും അതിന് ബെസ്റ്റ് ഉദാഹരണമാണ്. എന്നാൽ വിരാട് കോഹ്ലിയെ പോലെ രാഹുലിനെ പോലെ ഒരു ഐപിഎൽ സീസൺ രോഹിത്തിന് നേടാൻ കഴിയുന്നില്ല. എന്താണ് അതിന് പ്രധാന കാരണമെന്നും എനിക്ക് പക്ഷേ ഇതുവരെ മനസ്സിലായിട്ടില്ല “ഗംഭീർ വിമർശനം കടുപ്പിച്ചു

Scroll to Top