ബാറ്റിംഗ് വെടിക്കെട്ടുമായി റോബിന്‍ ഉത്തപ്പ. യുവതാരത്തിന്‍റെ കരിയര്‍ നശിപ്പിച്ച ഓവര്‍

PicsArt 10 10 10.09.56 scaled

എല്ലാ ക്രിക്കറ്റ്‌ ആരാധകരുടെയും ഏറെ ആവേശം നിറച്ച കാത്തിരിപ്പിന് ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സ് : ഡൽഹി ടീം ഒന്നാം ക്വാളിഫൈറിൽ മികച്ച പോരാട്ടം. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഡൽഹി ക്യാപിറ്റൽസ് ടീമിന് ലഭിച്ചത് 5 വിക്കറ്റ് നഷ്ടത്തിൽ ലഭിച്ചത് 172 റൺസ് എന്ന പടുകുറ്റൻ ടോട്ടൽ. ആദ്യത്തെ പവർപ്ലേയിൽ തന്നെ ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നിവരെ നഷ്ടമായ ഡൽഹി ക്യാപിറ്റൽസ് ടീമിന് കരുത്തായി മാറിയത് ഓപ്പണർ പൃഥ്വി ഷാ, റിഷാബ് പന്ത് എന്നിവരുടെ ബാറ്റിങ് മിക്കവാണ്. നേരിട്ട ആദ്യ ബോൾ മുതൽ അടിച്ച് കളിച്ച പൃഥ്വി ഷാ 27 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ അവസാന ഓവറുകളിൽ വെടികെട്ട് ബാറ്റിങ് പ്രകടനവുമായി നായകൻ റിഷാബ് പന്തും തിളങ്ങി.24 ബോളിൽ നിന്നും 3 ഫോറും 1 സിക്സും അടക്കം 37 റൺസടിച്ച ഹെറ്റ്മയർ ചെന്നൈ ബൗളർമാരെ വളരെ അധികം സമ്മർദ്ദത്തിലാക്കി.

അതേസമയം ക്രിക്കറ്റ്‌ ലോകം വളരെ ഏറെ സജീവമായി ഇപ്പോൾ നോക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്സ് ടീം ബാറ്റിങ് നിരയിൽ സീനിയർ താരം റോബിൻ ഉത്തപ്പയുടെ മാസ്മരിക ബാറ്റിങ്ങാണ്. ഡൽഹിയുടെ 173 റൺസ് എന്ന ടാർജറ്റ് പിന്തുടർന്ന് കളിക്കാനിറങ്ങിയ ചെന്നൈ ടീമിനെ ഞെട്ടിച്ചാണ് മികച്ച ബാറ്റിങ് ഫോമിലുള്ള ഓപ്പണർ ഫാഫ് ഡൂപ്ലസ്സിസ് വിക്കറ്റ് നഷ്ടമായത്. നോർട്ജെയുടെ അതിവേഗ ബോളിൽ ഡൂപ്ലസ്സിസ് കുറ്റി തെറിച്ചെങ്കിലും ശേഷം വന്ന റോബിൻ ഉത്തപ്പ തന്റെ പ്രതാപകാലത്തെ പോലെ ബാറ്റിങ് പ്രകടനം പുറത്തെടുത്തു. ഫോർ അടിച്ച് ബാറ്റിങ് ആരംഭിച്ച ഉത്തപ്പക്ക് പവർപ്ലേയിൽ ചെന്നൈ ടീമിന് മികച്ച ഒരു തുടക്കം നൽകുവാൻ കഴിഞ്ഞു.സുരേഷ് റെയ്നക്ക് പകരം ടീമിലേക്ക് എത്തിയ ഉത്തപ്പക്ക് ഈ സീസണിൽ കളിച്ച ആദ്യ രണ്ട് കളിയിൽ തിളങ്ങുവാൻ കഴിഞ്ഞില്ല.

Read Also -  "കൊച്ചി ടസ്‌കേഴ്സ് ടീം ഇനിയും പ്രതിഫലം തരാനുണ്ട്. മക്കല്ലത്തിനും ജഡേജയ്ക്കും കൊടുക്കാനുണ്ട് "- ശ്രീശാന്ത് പറയുന്നു..

എന്നാൽ മാസ്മരിക ഷോട്ടുകൾ കളിച്ച് ചെന്നൈക്ക് സ്വപ്നതുല്യ തുടക്കം കൂടി സമ്മാനിച്ച താരം മുപ്പത്തിയഞ്ചാമത്തെ ബോളിൽ ഫിഫ്റ്റി നേടി.നിർണായകമായ പ്ലേഓഫ്‌ മത്സരത്തിൽ റെയ്നക്ക് പകരം ഉത്തപ്പയെ കളിപ്പിക്കാനുള്ള ചെന്നൈ ടീം തീരുമാനം രൂക്ഷ വിമർശനം കേട്ടിരുന്നു. എന്നാൽ തന്റെ മികച്ച ഫോമിലേക്ക് കൂടി ഉയർന്ന താരം മത്സരത്തിൽ ആറാം ഓവർ എറിഞ്ഞ ആവേശ് ഖാൻ എതിരെ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 20 റൺസ് ആ ഓവറിൽ നേടി.

മത്സരത്തില്‍ 44 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 63 റണ്‍സ് നേടി.

Scroll to Top