2 പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ്. ജഡേജ ദി ഫിനിഷര്‍. ചെന്നൈക്ക് അഞ്ചാം കിരീടം.

jadeja fininshing vs gt final ipl 2023

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയുടെ അവസാന ഓവറിലെ തകർപ്പൻ ഹീറോയിസമായിരുന്നു ചെന്നൈയെ വിജയത്തിൽ എത്തിച്ചത്. ചെന്നൈയുടെ ഐപിഎൽ ചരിത്രത്തിലെ അഞ്ചാമത്തെ കിരീടമാണ് 2023ൽ സ്വന്തമാക്കിയിരിക്കുന്നത്.

അവസാന ഓവറിൽ 13 റൺസായി ചെന്നൈയുടെ വിജയലക്ഷ്യം മാറി. എന്നാൽ അവസാന ഓവറിൽ മോഹിത് ശർമ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ചതോടെ മത്സരം ചെന്നൈയുടെ കൈവിട്ടു പോകുന്നതായി തോന്നി. അവസാന രണ്ട് പന്തുകളില്‍ വിജയലക്ഷ്യം 10 എന്ന നിലയിലായി.

അഞ്ചാം പന്തില്‍ അത്യുഗ്രന്‍ സിക്സ് ലോങ്ങ് ഓഫിലേക്ക് പറത്തി ജഡേജ പ്രതീക്ഷകള്‍ നല്‍കി. അവസാന പന്തില്‍ ലോ ഫുള്‍ടോസാണ് മോഹിത് ശര്‍മ്മ എറിഞ്ഞത്. ഷോട്ട് ഫൈനിനെ സാക്ഷിയായിക്കി ജഡേജയുടെ ഫോര്‍. തുടര്‍ന്ന് ആരവമുയര്‍ത്തിയ കാണികളെ സാക്കിയാക്കി ജഡേജയുടെ അത്യുഗ്രന്‍ സെലിബ്രേഷന്‍ റണ്ണും

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top