സിംബാബ്‌വെന്‍ പരമ്പര വിജയം ഇന്ത്യ ആഘോഷിച്ചത് ഇങ്ങനെ – ശിഖാര്‍ ധവാന്‍റെ വീഡിയോ വൈറല്‍

indian team celebration

അവസാന മത്സരത്തിലെ ആവേശകരമായ വിജയത്തോടെ ടീം ഇന്ത്യ സിംബാബ്‌വെയിൽ പരമ്പര തൂത്തുവാരി. മൂന്നാം സെഞ്ചുറി നേടിയ സിക്കന്ദര്‍ റാസ ഭയപ്പെടുത്തിയെങ്കിലും കൃത്യമായ നിമിഷങ്ങളില്‍ വിക്കറ്റ് വീഴ്ത്തി, ഇന്ത്യന്‍ ബോളര്‍മാര്‍ വിജയം നല്‍കി. ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറി കരുത്തില്‍ 290 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 276 റണ്‍സില്‍ എല്ലാവരും പുറത്തായി.

വിജയത്തിനു പിന്നാലെ വമ്പന്‍ ആഘോഷമാണ് ഇന്ത്യ നടത്തിയത്. ശിഖാര്‍ ധവാന്‍റെ നേതൃത്വത്തിലാണ് ആഘോഷം നടത്തിയത്. ശിഖാര്‍ ധവാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ശുഭ്മാൻ ഗില്ലിനെയും ഇഷാൻ കിഷനുമെല്ലാം വമ്പന്‍ ആഘോഷം നടത്തുന്നത് കാണാം. കാലാ ചഷ്മ എന്ന ഗാനത്തോട് ചുവട് വയ്ക്കുന്നതാണ് വീഡിയോ. നിമിഷം നേരംകൊണ്ട് വീഡിയോ വൈറലായി. ബ്രയാന്‍ ലാറ, യുവരാജ് തുടങ്ങിയ താരങ്ങള്‍ കമന്‍റ് ചെയ്യാന്‍ എത്തി.

ഈ വർഷത്തെ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ ക്ലീൻ സ്വീപ്പായിരുന്നു ഇത്. പരമ്പര വിജയത്തോടെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഏഷ്യ കപ്പ് കളിക്കാന്‍ പോകുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 245 റൺസ് നേടിയ ഗിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഗില്ലിന്റെ രണ്ടാമത്തെ പ്ലെയർ ഓഫ് ദി സീരീസ് അവാർഡാണിത്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
Scroll to Top