പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

b4c7bdb3 991a 48e7 a920 0266a7c0479e

രാജസ്ഥാൻ റോയൽസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് ശേഷം സഞ്ജു സാംസണിന് വലിയ പിഴ നൽകി ബിസിസിഐ. മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിലാണ് സഞ്ജു സാംസന് ശിക്ഷ നൽകാൻ ബിസിസിഐ തയ്യാറായത്.

മത്സരത്തിൽ ടൈറ്റൻസിന്റെ ബാറ്റിംഗ് സമയത്ത് കൃത്യമായ രീതിയിൽ ഓവറുകൾ അവസാനിപ്പിക്കാൻ രാജസ്ഥാൻ ടീമിന് സാധിച്ചിരുന്നില്ല. ശേഷമാണ് നിയമപ്രകാരം സഞ്ജു സാംസണിന് ബിസിസിഐ പിഴ നൽകിയിരിക്കുന്നത്. മുൻപും ഇത്തരത്തിൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകന്മാർക്ക് സ്ലോ ഓവർ റേറ്റിന്റെ പേരിൽ പിഴ നൽകുകയുണ്ടായി.

2024 ഐപിഎല്ലിൽ ഇത് ആദ്യമായാണ് രാജസ്ഥാൻ റോയൽസ് ഇത്തരത്തിൽ നിയമം ലംഘിക്കുന്നത്. അതിനാൽ തന്നെ നായകൻ സഞ്ജു സാംസന് 12 ലക്ഷം രൂപയാണ് ബിസിസിഐ പിഴയായി ചുമത്തിരിക്കുന്നത്. “ഈ സീസണിലെ രാജസ്ഥാൻ ടീമിന്റെ ആദ്യ നിയമ ലംഘനമാണ് നടന്നിരിക്കുന്നത്. അതിനാൽ തന്നെ ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്ട് പ്രകാരം 12 ലക്ഷം രൂപ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന് പിഴയായി ചുമത്തുകയാണ്.”- ഐപിഎൽ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. ഇനിയും ഇത്തരത്തിൽ ഓവർ റേറ്റ് പ്രശ്നങ്ങൾ ഉണ്ടായാൽ കൂടുതൽ ശിക്ഷകൾ രാജസ്ഥാൻ ടീമിനെ തേടിയെത്തും എന്ന കാര്യവും ഉറപ്പാണ്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

രാജസ്ഥാന്റെ ഗുജറാത്തിനെതിരായ മത്സരത്തിലേക്ക് കടന്നു വന്ന ടോസ് നേടിയ ഗുജറാത്ത് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനായി ഇന്നിംഗ്സിൽ മികച്ച പ്രകടനം പുറത്തെടുത്തത് നായകൻ സഞ്ജു സാംസനും റിയാൻ പരാഗുമാണ്. ഇരുവരും മത്സരത്തിൽ രാജസ്ഥാനായി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. 130 റൺസിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. പരഗ് മത്സരത്തിൽ 48 പന്തുകളിൽ 3 ബൗണ്ടറികളും 5 സിക്സറകളും അടക്കം 76 റൺസാണ് നേടിയത്. സഞ്ജു 38 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുടക്കം 68 റൺസ് നേടി.

ഇതോടെ രാജസ്ഥാൻ മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 196 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് മികച്ച തുടക്കമാണ് നായകൻ നൽകിയത്. 44 പന്തു mകളിൽ 72 റൺസ് സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചു. എന്നാൽ പിന്നീട് രാജസ്ഥാൻ ബോളർമാർ മത്സരത്തിലേക്ക് തിരികെ വരികയും ഗുജറാത്തിനെ വരിഞ്ഞു മുറുകുകയും ചെയ്തു.

പക്ഷേ അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും തീയായി മാറിയപ്പോൾ ഗുജറാത്ത് വിജയം കാണുകയായിരുന്നു. റാഷിദ് മത്സരത്തിൽ 11 പന്തുകളിൽ 24 റൺസുമായി കിടിലൻ ഫിനിഷാണ് ഗുജറാത്തിന് നൽകിയത്

Scroll to Top