ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ബംഗ്ലാദേശ് ഓപ്പണർ ഇസ്ലമിന്റെ കുറ്റിപിഴുതെറിഞ്ഞാണ് ബുംറ തകര്‍പ്പന്‍ തുടക്കം നല്‍കിയത്. ബുംറയുടെ പന്തിന്റെ ചലനം തീർത്തും നിശ്ചയിക്കാൻ സാധിക്കാതെ വന്ന ഇസ്ലാം പന്ത് ലീവ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കൃത്യമായി ആംഗിൾ ചെയ്തുവന്ന പന്ത് ഇസ്ലാമിന്റെ കുറ്റി പിഴുതെറിഞ്ഞു. മത്സരത്തിൽ 6 പന്തുകൾ നേരിട്ട ഇസ്ലാം 2 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ മികച്ച തുടക്കമാണ് ബുംറയ്ക്ക് ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആദ്യ ഓവറിലെ അവസാന പന്തിലാണ് ബുംറ ഇസ്ലാമിനെ വീഴ്ത്തിയത്. ആദ്യ 5 പന്തുകളും വ്യത്യസ്തമായാണ് ബുംറ എറിഞ്ഞത്. എന്നാൽ അവസാന പന്തലിൽ ബുംറ ഓവർ ദ് വിക്കറ്റ് എറിയാൻ തീരുമാനിക്കുകയായിരുന്നു. ഒരു ലെങ്ത് ബോളാണ് ബുംറ എറിഞ്ഞത്. പന്ത് കൃത്യമായി സ്വിങ് ചെയ്ത് പുറത്തേക്ക് പോകുമെന്നാണ് ഇസ്ലാം കരുതിയത്. അതുകൊണ്ടാണ് ഇസ്ലാം ബോൾ ലീവ് ചെയ്യാൻ ഉദ്ദേശിച്ചത്. പക്ഷേ കൃത്യമായി ആംഗിൾ ചെയ്തു വന്ന പന്ത് ഇസ്ലാമിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു.
Boom Boom Bumrah 🎇
— BCCI (@BCCI) September 20, 2024
Cleans up Shadman Islam with a peach of a delivery.
Live – https://t.co/jV4wK7BgV2… #INDvBAN@IDFCFIRSTBank | @Jaspritbumrah93 pic.twitter.com/RYi9AX30eA
ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ബ്രേക്ക് ആണ് ഈ വിക്കറ്റ് നൽകിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്. രോഹിത് ശർമ അടക്കമുള്ള ബാറ്റർമാർ പെട്ടെന്ന് കൂടാരം കയറിയത് ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ ബാധിച്ചിരുന്നു. ശേഷം മധ്യനിരയിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്.
ഇരുവരും ക്രീസിലുറച്ച് ഇന്ത്യക്കായി റെക്കോർഡ് കൂട്ടുകെട്ട് സൃഷ്ടിക്കുകയായിരുന്നു. അശ്വിൻ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആറാം സെഞ്ചുറിയാണ് താരം നേടിയത്.
മത്സരത്തിൽ 133 പന്തുകൾ നേരിട്ട അശ്വിൻ 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 113 റൺസ് സ്വന്തമാക്കി. ജഡേജ 124 പന്തുകളിൽ 86 റൺസാണ് നേടിയത്. ഇങ്ങനെ ഇന്ത്യ ശക്തമായ ഒരു സ്കോറിൽ എത്തുകയായിരുന്നു. 376 റൺസാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ സ്വന്തമാക്കിയത്.
മറുവശത്ത് ബംഗ്ലാദേശിനായി യുവതാരം ഹസൻ മഹമൂദ് 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. 3 വിക്കറ്റുകൾ സ്വന്തമാക്കിയ ടസ്കിൻ അഹമ്മദും മികച്ച പിന്തുണയാണ് നൽകിയത്. എത്രയും വേഗം ബംഗ്ലാദേശിനെ പുറത്താക്കി മികച്ച ഒരു ലീഡ് കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.