ഫ്ലിന്റോഫിനോട് കട്ടക്കലിപ്പായി. പിന്നെ സിക്സർ പറത്താൻ മാത്രമാണ് ശ്രമിച്ചത്. യുവരാജ്

YUVRAJ SIX SIXES

2007 സെപ്റ്റംബർ 19, പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മത്സരം നടന്നത് ഈ ദിവസമായിരുന്നു. ഇന്ത്യയുടെ സൂപ്പർ താരം യുവരാജ് സിംഗ് ഇംഗ്ലണ്ടിന്റെ പേസർ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 6 സിക്സറുകൾ മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. ഒരു വമ്പൻ നേട്ടം തന്നെയായിരുന്നു മത്സരത്തിൽ യുവരാജ് സിംഗ് സ്വന്തമാക്കിയത്.

ഈ മത്സരത്തിലെ തന്റെ 6 സിക്സറുകളെപ്പറ്റി യുവരാജ് സിംഗ് സംസാരിക്കുകയുണ്ടായി. മത്സരത്തിൽ ബ്രോഡിനെതിരെയാണ് യുവരാജ് സിക്സറുകൾ സ്വന്തമാക്കിയതെങ്കിലും ഇംഗ്ലണ്ടിന്റെ മറ്റൊരു താരമായ ഫ്ലിന്റോഫുമായുള്ള വാക്തർക്കത്തിന് പിന്നാലെയായിരുന്നു ഇത്. ഫ്ലിന്റോഫിനോടുള്ള പ്രതികാരം എന്ന വണ്ണമാണ് യുവരാജിന്റെ ഈ സിക്സർ വേട്ട നടന്നത്.

“ആ ഓവറിന് തൊട്ടുമുൻപ് പന്തറിഞ്ഞിരുന്നത് ഫ്ലിന്റോഫാണ്. വളരെ നല്ല 2 പന്തുകൾ ഓവറിൽ ഫ്ലിന്റോഫ് എറിയുകയുണ്ടായി. പതിനെട്ടാം ഓവറിലെ അവസാന പന്തിൽ ഞാനൊരു സിംഗിൾ സ്വന്തമാക്കുകയാണ് ഉണ്ടായത്. ശേഷം ഫ്ലിന്റോഫ് എന്നോട് എന്തോ പറഞ്ഞു. ‘ക്ഷമിക്കണം, എന്താണ് നിങ്ങൾ പറഞ്ഞത്’ എന്നാണ് ഞാൻ ചോദിച്ചത്. അവന്റെ സംസാരത്തിൽ എനിക്ക് നന്നായി ദേഷ്യം വന്നിരുന്നു. ആ സമയത്ത് അമ്പയർ എന്റെ അടുത്തേക്ക് വരികയാണ് ചെയ്തത്. അന്ന് ദേഷ്യം കൊണ്ട് ഞാൻ എല്ലാ പന്തുകളും എങ്ങനെയെങ്കിലും ബൗണ്ടറി കടത്തുക എന്ന ലക്ഷ്യത്തോടെയാണ് മൈതാനത്ത് തുടർന്നത്.”- യുവരാജ് പറയുന്നു.

Read Also -  മായങ്കിനെ പോലെയുള്ള ബോളർമാർ ഞങ്ങൾക്കുമുണ്ട്. അവനെ ഭയമില്ലെന്ന് ബംഗ്ലാദേശ് നായകൻ.

“ആദ്യ പന്ത് അനായാസമായി സിക്സർ പായ്ക്കാൻ എനിക്ക് സാധിച്ചു. അത് എത്ര വലിയ സിക്സാണ് എന്നതുപോലും ഞാൻ ഓർത്തിരുന്നില്ല. 6 സിക്സറുകൾ നേടിയതിന് ശേഷമാണ് ഞാൻ പൂർണ്ണമായി ശാന്തനായത്. മത്സരത്തിന് ശേഷം ഫ്ലിന്റോഫ് എന്റെ അടുത്ത് വരികയും, ഹസ്തദാനം നൽകുകയും ചെയ്തിരുന്നു. അക്കാര്യത്തിൽ എനിക്ക് ഇപ്പോഴും ഫ്ലിന്റോഫിനോട് വലിയ ബഹുമാനമുണ്ട്.”- യുവരാജ് കൂട്ടിച്ചേർക്കുന്നു. അന്ന് 6 സിക്സറുകൾ സ്വന്തമാക്കിയതിന് ശേഷം മഹേന്ദ്ര സിംഗ് ധോണി തന്നോട് സംസാരിച്ചിരുന്നു എന്നാണ് യുവരാജ് പറയുന്നത്.

“ഓവറിലെ അവസാന സിക്സും സ്വന്തമാക്കിയതിന് ശേഷം ധോണി എന്റെ അടുത്ത് വരികയും ഇങ്ങനെ പറയുകയും ചെയ്തു. ‘എല്ലായ്പ്പോഴും എനിക്ക് ശേഷമാണ് നീ ബാറ്റിംഗിന് എത്തുന്നത്. പക്ഷേ നിന്റെ സ്ട്രൈക്ക് റേറ്റ് എന്നെക്കാൾ ഇരട്ടിയാണ്.”- യുവരാജ് കൂട്ടിച്ചേർക്കുന്നു. ലോക ക്രിക്കറ്റ് ഒരിക്കലും മറക്കാത്ത ഒരു മത്സരം തന്നെയായിരുന്നു ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ലോകകപ്പിലെ പോരാട്ടം. മത്സരത്തിൽ 18 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Scroll to Top