അത്ഭുത ക്യാച്ച് സ്വന്തമാക്കി അക്ഷർ പട്ടേൽ 🔥🔥 തകർപ്പൻ ക്യാച്ചിൽ മാർഷ് പുറത്ത്.

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ ഒരു അവിശ്വസനീയ ക്യാച്ച് സ്വന്തമാക്കി അക്ഷർ പട്ടേൽ. മത്സരത്തിൽ ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷിനെ പുറത്താക്കാനാണ് അക്ഷർ ഈ അവിശ്വസനീയ ക്യാച്ച് സ്വന്തമാക്കിയത്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ ഒമ്പതാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ ക്യാച്ച് പിറന്നത്. കുൽദീപായിരുന്നു ഒമ്പതാം ഓവർ എറിഞ്ഞത്. കുൽദീപ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഒരു സിക്സർ നേടാൻ ശ്രമിക്കുകയായിരുന്നു മിച്ചൽ മാർഷ്. പന്ത് നന്നായി തന്നെ കണക്ട് ചെയ്യാൻ മാർഷിന് സാധിച്ചു.

പന്ത് വളരെ പെട്ടെന്ന് തന്നെ അക്ഷർ പട്ടേലിന്റെ അടുത്തേക്ക് എത്തുകയായിരുന്നു. അതിനാൽ വളരെ വൈകിയാണ് അക്ഷർ പ്രതികരിച്ചത്. എന്നാൽ പന്ത് തന്റെ അടുത്തെത്തിയ നിമിഷം തന്നെ മുകളിലേക്ക് അക്ഷർ ചാടി. ഇടംകയ്യൻ ഓൾറൗണ്ടറായ അക്ഷറിന്റെ വലംകയ്യിൽ പന്ത് സ്റ്റക്കായി ഇരിക്കുകയാണ് ഉണ്ടായത്.

കൃത്യസമയത്തെ ചാട്ടമാണ് ഇത്തരമൊരു അവിശ്വസനീയ ക്യാച്ച് സ്വന്തമാക്കാൻ അക്ഷറിനെ സഹായിച്ചത്. ഇതോടെ അപകടകാരിയായ മാർഷ് കൂടാരം കയറുകയുണ്ടായി. 28 പന്തുകളിൽ 37 റൺസ് ആണ് മാർഷ് മത്സരത്തിൽ നേടിയത്. 3 ബൗണ്ടറികളും 2 സിക്സറുകളും മാർഷിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.