ബാറ്റ് കൊണ്ട് തല്ലാനോങ്ങി ആസിഫ് അലി. പരസ്പരം പോരാടിച്ച് അഫ്ഗാന്‍ – പാക്ക് താരങ്ങള്‍.

asif ali fight

ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ഫൈനലില്‍ കടന്നു. ത്രില്ലര്‍ പോരാട്ടത്തില്‍ ഒരു വിക്കറ്റിന്‍റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. അവസാന ഓവറില്‍ 11 റണ്‍ വേണമെന്നിരിക്കെ തുടര്‍ച്ചയായ രണ്ട് സിക്സടിച്ച നസീം ഷായാണ് വിജയമൊരുക്കിയത്.

മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആസീഫ് അലി കൂടി പുറത്തായതോടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു. 19ാം ഓവറില്‍ ഫരീദ് അഹമ്മദിന്‍റെ പന്തില്‍ പുറത്തായി.

301818751 6179253992105270 5093379098763320107 n

ആസീഫ് അലിയുടെ മുന്‍പില്‍ വച്ചായിരുന്നു ഫരീദിന്‍റെ സെലിബ്രേഷന്‍. ഇത് കണ്ട് നിയന്ത്രണം വിട്ട പാക്കിസ്ഥാന്‍ താരം തള്ളി മാറ്റി. ബാറ്റ് കൊണ്ട് അടിക്കാനുള്ള ആംഗ്യവും കാണിച്ചു. രണ്ട് പേരും പോരടിക്കാനുള്ള ശ്രമത്തിനിടെ അഫ്ഗാന്‍റെ അസ്മതുള്ള ഒമര്‍സായിയാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.

Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.
Scroll to Top