കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.

53263 17154224981616 1920

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഏറ്റവും വലിയ ശക്തിയാണ് സ്പിന്നർ കുൽദീപ് യാദവ്. മറ്റ് ഡൽഹി ബോളന്മാർ പരാജയപ്പെടുന്ന മത്സരങ്ങളിൽ പോലും കൃത്യമായി ആധിപത്യം സ്ഥാപിച്ച് എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാൻ കുൽദീപിന് സാധിക്കുന്നുണ്ട്.

അതേപോലെ തന്നെയാണ് ഡൽഹിയുടെ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സും. അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിംഗുകൾ കൊണ്ടാണ് സ്റ്റബ്സും ഇതുവരെ ഐപിഎല്ലിൽ ശ്രദ്ധ ആകർഷിച്ചിട്ടുള്ളത്. എന്നാൽ പരിശീലന സമയത്ത് കുൽദീപ് യാദവിനെ നെറ്റ്സിൽ നേരിടാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടില്ല എന്ന് സ്റ്റബ്സ് പറയുന്നു. താൻ ഇതേ സംബന്ധിച്ച് പലപ്പോഴും കുൽദീപിനോട് സംസാരിച്ചിട്ടുണ്ടെങ്കിലും, കുൽദീപ് തനിക്കെതിരെ ബോളെറിഞ്ഞു തരാൻ തയ്യാറായിട്ടില്ല എന്ന് സ്റ്റബ്സ് പറയുകയുണ്ടായി.

ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന സമയത്താണ് സ്റ്റബ്സ് ഇക്കാര്യം പറഞ്ഞത്. “ഇതുവരെ കുൽദീപിനെതിരെ ബാറ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. കുറച്ചു തവണ ഞാൻ അവനെ നേരിടാനായി ശ്രമിച്ചിരുന്നു. പക്ഷേ അവൻ എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല. അവൻ അവന്റെ ബോളിംഗ് കഴിവുകൾ നിഗൂഢമായി വയ്ക്കാനാണ് ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.”

“പക്ഷേ ഞാൻ ഇതിനോടകം തന്നെ അവനെ നേരിടാനായി ഒരുപാട് തവണ ശ്രമിക്കുകയുണ്ടായി. യാതൊരു തരത്തിലും കുൽദീപ് അതിന് തയ്യാറാവുന്നില്ല.”- സ്റ്റബ്സ് പറഞ്ഞു. എന്നാൽ ഇത്തരത്തിൽ തനിക്കെതിരെ പന്തറിയാത്തതിന്റെ കാരണം കുൽദീപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് സ്റ്റബ്സ് പറഞ്ഞിട്ടുള്ളത്.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

ഇങ്ങനെ കുൽദീവ് തന്റെ അടുത്തു നിന്നും മാറി നിൽക്കുന്നതിന്റെ കാരണം ഊഹിച്ചെടുത്തിരിക്കുകയാണ് സ്റ്റബ്സ്. സ്പിന്നർമാർ എല്ലായിപ്പോഴും തങ്ങളുടെ നിഗൂഢത കാത്തുസൂക്ഷിക്കേണ്ടവരാണ് എന്ന് കുൽദീപ് കരുതുന്നുണ്ടാവും എന്ന് സ്റ്റബ്സ് പറയുന്നു. ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് സമയത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ മത്സരം വരികയാണെങ്കിൽ ആ സമയത്ത് ഈ നിഗൂഢ ബോളിംഗ് ശൈലി അവനെ സഹായിക്കുമെന്നും സ്റ്റബ്സ് കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ സ്റ്റബ്സിന് സാധിച്ചിട്ടുണ്ട്. മുൻപ് മുംബൈ ടീമിൽ കളിച്ചിരുന്ന സ്റ്റബ്സ് 2024 സീസണിന് മുന്നോടിയാണ് ഡൽഹിയിലേക്ക് എത്തിയത്.

ഒരു ബായ്ക്കപ്പ് ഓപ്ഷൻ എന്ന നിലയിലാണ് ഡൽഹി തങ്ങളുടെ ടീമിൽ സ്റ്റബ്സിനെ ഉൾപ്പെടുത്തിയത്. എന്നാൽ ഹാരി ബ്രൂക്ക് ഐപിഎൽ കളിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് സ്റ്റബ്സിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഡൽഹി തീരുമാനിച്ചത്. ഇതുവരെ സീസണിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 12 മത്സരങ്ങൾ 2024 ഐപിഎല്ലിൽ കളിച്ച സ്റ്റബ്സ് 53 റൺസ് ശരാശരിയിൽ 318 റൺസ് നേടിയിട്ടുണ്ട്. 188 എന്ന ഉയർന്ന ശരാശരി താരത്തിനുണ്ട്. ഇതുവരെ 2 അർത്ഥ സെഞ്ച്വറികളാണ് സ്റ്റബ്സ് ഈ ഐപിഎല്ലിൽ നേടിയിരിക്കുന്നത്.

Scroll to Top