സൂപ്പർ താരം കളിക്കില്ല :കോഹ്ലിക്കും ടീമിനും വീണ്ടും കിരീടം നഷ്ടമാകുമോ

ക്രിക്കറ്റ്‌ ആരാധകർ എല്ലാവരും വളരെ അധികം ആകാംക്ഷയോടെ കാത്തിരിപ്പ് തുടരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ പതിനാലാം സീസൺ മത്സരങ്ങൾ വീണ്ടും ആരംഭിക്കാൻ തുടങ്ങുമ്പോൾ വളരെ അധികം ആരാധകരും ഇത്തവണ കിരീടം നേടുമെന്ന് വിശ്വസിക്കുന്ന വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ഐപില്ലിൽ ഇതുവരെ കിരീടം നേടാത്ത ടീമെന്ന ഖ്യാതി സ്വന്തമാക്കി ഒട്ടനവധി വിമർശനം കേൾക്കേണ്ടി വന്ന ബാംഗ്ലൂർ ടീമിന് പരിക്ക് കാരണം മറ്റൊരു പ്രധാന താരത്തെ കൂടി നഷ്ടമാകുന്നു.വരുന്ന സീസൺ മത്സരങ്ങൾ കുറച്ച് ആഴ്ചകൾ കൊണ്ട് തുടങ്ങുവാനിരിക്കെ ടീമിനും ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും മറ്റൊരു ക്ഷീണമാണ് സ്റ്റാർ ആൾറൗണ്ടറിന്റെ പിന്മാറ്റം.

കൈവിരലിന് ഗുരുതരമായ പരിക്ക് കൂടി പരിഗണിച്ചാണ് താരത്തിന്റെ പുതിയ തീരുമാനം. ഐപില്ലിലെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ല എന്നും താരം അറിയിക്കുകയാണ്. ഇക്കഴിഞ്ഞ എല്ലാം ഐപിൽ സീസണിലും ബാംഗ്ലൂരിനായി മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റാർ ആൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ പിന്മാറ്റം ബാംഗ്ലൂർ ടീമും ഇതിനകം ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. കൈവിരലിന് പരിക്കേറ്റ താരത്തിന് ഇനിയും പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനാകുവാൻ സമയം ആവശ്യമാണ് എന്നും ബാംഗ്ലൂർ ടീം മാനേജ്മെന്റ് വിശദമാക്കുന്നുണ്ട്.

അതേസമയം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരക്കുള്ള സ്‌ക്വാഡിൽ ഇടം നേടിയ വാഷിങ്ടൺ സുന്ദർ ഇന്ത്യൻ ടീമിന്റെ ഒരു പ്രാക്ടിസ് മത്സരത്തിൽ കളിച്ചിരുന്നു. ഒന്നാം ടെസ്റ്റ്‌ മത്സരത്തിന് മുൻപായി പ്രാക്ടീസ് മാച്ചിൽ മുഹമ്മദ്‌ സിറാജിന്റെ ബൗൺസറിൽ പരിക്കേറ്റ താരം വിശദമായ ഏതാനും പരിശോധനകൾക്കും വിധേയരായിരുന്നു. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ടീം ഇന്ത്യക്കായി പന്തെറിയും എന്നും ഉറച്ച് വിശ്വസിക്കുന്ന സുന്ദർ പരിക്കിൽ നിന്നും മുക്തനാകുവാനുള്ള കഠിനമായിട്ടുള്ള പരിശീലനത്തിലാണ്.

പതിനാലാം ഐപിൽ സീസണിലെ ബാക്കി മത്സരങ്ങൾക്ക് മുന്നോടിയായി പിന്മാറ്റം പ്രഖ്യാപിച്ച സുന്ദറിന് പകരം മറ്റൊരു താരത്തെ സ്‌ക്വാഡിൽ എത്തിച്ചതായി ബാംഗ്ലൂർ ടീം അറിയിക്കുകയാണ് ഇപ്പോൾ ബാംഗ്ലൂർ സ്‌ക്വാഡിലെ നെറ്റ് ബൗളറും ഒപ്പം ബംഗാൾ പേസറുമായ ആകാശ് ദീപ് സുന്ദറിന് പകരക്കാരനായി വരുന്ന സീസണിൽ കളിക്കും എന്നാണ് ടീം അറിയിക്കുകയാണിപ്പോൾ.

Previous articleഇംഗ്ലണ്ടിനെ ഇനിയെങ്കിലും മാതൃകയാക്കാമോ :ഇന്ത്യക്ക് ഉപദേശവുമായി മൈക്കൽ വോൺ
Next articleടെസ്റ്റ്‌ ക്രിക്കറ്റിൽ അയാൾ ഇതിഹാസം :ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി റൂട്ട്