ടെസ്റ്റ്‌ ക്രിക്കറ്റിൽ അയാൾ ഇതിഹാസം :ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി റൂട്ട്

England vs India 1

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ അധികം വ്യത്യസ്തമായിട്ടുള്ള മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. ലോർഡ്‌സ് ടെസ്റ്റിലെ ഐതിഹാസികമായ ജയത്തിന് പിന്നാലെ ലീഡ്സിലേക്ക്‌ ജയം പ്രതീക്ഷിച്ച് എത്തിയ വിരാട് കോഹ്ലിക്കും ടീമിനും പക്ഷേ ഇന്നിങ്സ് തോൽവിയുടെ നിരാശയാണ് ലഭിച്ചത്. രണ്ടാം ടെസ്റ്റിലെ തോൽവിക്ക് മധുരപ്രതികാരം വിട്ടുവാൻ സാധിച്ച ജോ റൂട്ടും സംഘത്തിനും ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഇപ്പോൾ ടീമിന്റെ പ്രകടനം.ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിലെ ഫാസ്റ്റ് ബൗളർമാരുടെ അടക്കം പ്രകടനത്തിൽ വാനോളം പ്രശംസകൾ നൽകിയ ജോ റൂട്ട് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും എന്നൊരു വിശ്വാസവും പ്രകടിപ്പിച്ചു.

എന്നാൽ മത്സരത്തിന് ശേഷം ഫാസ്റ്റ് ബൗളർ ജെയിംസ് അൻഡേഴ്സനെയും കുറിച്ച് ജോ റൂട്ട് വാചാലനായി. മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ അൻഡേഴ്സനൊപ്പം ഫാസ്റ്റ് ബൗളർമാർ കാഴ്ചവെച്ച മികച്ച പ്രകടനം ജയത്തിൽ നിർണായകമായി എന്നും പറഞ്ഞ റൂട്ട് അൻഡേഴ്സൺ ഇന്ന്നും ടെസ്റ്റ്‌ ക്രിക്കറ്റിലെ ഇതിഹാസ താരമഞ്ഞ എന്നും വിശദമാക്കി.”ഇന്നും അൻഡേഴ്സൺ കാഴ്ചവെക്കുന്ന മികച്ച പ്രകടനത്തെ കുറിച്ച് നമുക്ക് എല്ലാം ഏറെ വിശദമായി അറിയാം.അദ്ദേഹം ഇന്നും വളരെ അധികം ഫിറ്റ്നസ് ശക്തമായി കൈവരിച്ചു മറ്റുള്ള ഫാസ്റ്റ് ബൗളർമാർക്ക് അടക്കം മികച്ച ഒരു ഉദാഹരണമാണ്‌ “റൂട്ട് അഭിപ്രായം വ്യക്തമാക്കി

See also  ചെന്നൈയെ പൂട്ടിക്കെട്ടി ലക്നൗ. രാഹുൽ - ഡികോക്ക് പവറിൽ 8 വിക്കറ്റുകളുടെ വിജയം.
Ollie Robinson

“നിലവിൽ ജെയിംസ് അൻഡേഴ്സൺ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്. ഇത്തരം പ്രകടനങ്ങൾ ആവർത്തിച്ചാണ് അദ്ദേഹം എന്തുകൊണ്ടാണ് ഇതിഹാസമായി ഇന്നും അറിയപ്പെടുന്നത് എന്നും പല തവണ തെളിയിക്കുന്നത്. നിർണായകമായ ഈ ടെസ്റ്റ്‌ പരമ്പരയിൽ തുടർന്നും ജെയിംസ് അൻഡേഴ്സണിൽ നിന്നും ഇത്തരം മാജിക്ക് പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട് ” റൂട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം ലീഡ്സ് ടെസ്റ്റിൽ അജിഖ്യ രഹാനെ വിക്കറ്റ് വീഴ്ത്തിയ ജെയിംസ് അൻഡേഴ്സൺ ടെസ്റ്റ്‌ ക്രിക്കറ്റിൽ സ്വന്തം മണ്ണിൽ 400 വിക്കറ്റുകൾ നേടുന്ന രണ്ടാം ബൗളറും ഒപ്പം ആദ്യത്തെ ഫാസ്റ്റ് ബൗളറും കൂടിയായി മാറി.നേരത്തെ അൻഡേഴ്സ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലയെ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിലും മറികടന്നിരുന്നു

virat kohli james anderson 16298905653x2 1
Scroll to Top