ഐപിഎൽ പതിനഞ്ചാം സീസൺ അവസാനിച്ചു കഴിഞ്ഞാൽ ആണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരക്ക് തുടക്കമാകുന്നത്. ഈ മാസം 29ന് ഐപിഎൽ അവസാനിക്കും. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു അടക്കമുള്ള യുവതാരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് സ്ഥാനം ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്. സീനിയര്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നതിന്‍റെ ഭാഗമായി രണ്ടാം നിര ടീമാണ് സൗത്താഫ്രിക്കന്‍ പരമ്പരയില്‍ കളിക്കുക.
ഇപ്പോഴിതാ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ മുൻ ഇന്ത്യൻ താരം വസീം ജാഫർ. രാജസ്ഥാൻ റോയൽസിന്‍റെ നായകനും മലയാളി താരവുമായ സഞ്ജു സാംസൺ വസിം ജാഫറിൻ്റെ ഇന്ത്യൻ ടീമിൽ സ്ഥാനം ഉണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ രുതുരാജ് ഗെയ്ക്വാദും, പഞ്ചാബ് കിംഗ്സ് ഓപ്പണർ ശിഖർ ധവാനും ആണ് ജാഫറിൻ്റെ ടീമിലെ ഓപ്പണർമാർ. മൂന്നാം ഓപ്പണറായി ഡൽഹി ക്യാപിറ്റൽസ് താരം പ്രിഥ്വി ഷായും ഉണ്ട്.
താരം തിരഞ്ഞെടുത്ത ടീമിൻ്റെ ക്യാപ്റ്റനെയാണ് എല്ലാവരെയും ഞെട്ടിച്ചത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹർദിക് പാണ്ഡ്യയാണ് ടീമിൻ്റെ നായകൻ. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാഹുൽ ട്രിപാടിക്കും ലഭിച്ചിട്ടുണ്ട്.
ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍, സണ്‍റൈസേഴ്‌സിന്‍റെ ഭുവനേശ്വര്‍ കുമാര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ആവേഷ് ഖാന്‍ എന്നിവരാണ് പേസര്‍മാര്‍. ലഖ്‌നൗവിന്‍റെ മൊഹ്‌സീന്‍ ഖാന്‍, സണ്‍റൈസേഴ്‌സിന്‍റെ ടി നടരാജന്‍ എന്നിവരിലൊരാളെക്കൂടി പേസറായി ഉള്‍പ്പെടുത്തണം എന്നും മുന്‍താരം വാദിക്കുന്നു.
വസീം ജാഫറിന്റെ സ്ക്വാഡ്: ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്വാദ്, പൃഥ്വി ഷാ, രാഹുൽ ത്രിപാഠി, ഹർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ദിനേശ് കാർത്തിക്(വിക്കറ്റ് കീപ്പർ),ചാഹൽ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേഷ് ഖാൻ, മൊഹ്സീൻ ഖാൻ/ടി നടരാജൻ