പുതിയ ടീമിനെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു, അതുകൊണ്ട് അദ്ദേഹം തന്നെയാണ് മികച്ച ക്യാപ്റ്റൻ ; സേവാഗ്

images 14 4

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും മികച്ച റെക്കോർഡ് ഉള്ളത് വിരാട് കോഹ്ലിക്കാണ്. എന്നാൽ കോഹ്‌ലിയെക്കാളും മികച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിരേന്ദർ സെവാഗ്. സഹതാരങ്ങളുടെ ഉയർച്ചയിലും താഴ്ചയിലും പിന്തുണയ്ക്കാൻ ഗാംഗുലിക്ക് കഴിഞ്ഞപ്പോൾ കോഹ്‌ലിക്ക് അതിന് സാധിച്ചില്ല എന്നാണ് സെവാഗ് പറഞ്ഞത്.

ഗാംഗുലി ക്യാപ്റ്റൻ ആകുമ്പോഴാണ് യുവരാജ് സിംഗ്, സെവാഗ്, ആശിഷ് നെഹ്റ, ഹർഭജൻ സിംഗ്, എംഎസ് ധോണി ജോണി എന്നീ മികച്ച താരങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇവരെല്ലാവരും ഇന്ത്യൻ ടീമിൻ്റെ നെടുംതൂണായി മാറി. ഒരുപിടി മികച്ച ബാറ്റ്സ്മാൻമാരെ ഇന്ത്യക്ക് സമ്മാനിക്കാൻ ഗാംഗുലിക്ക് കഴിഞ്ഞെങ്കിലും മികച്ച പേസ് നിരയെ ഇന്ത്യൻ ടീമിന് സമ്മാനിക്കാൻ വിരാട് കോഹ്‌ലിക്ക് ആണ് സാധിച്ചത്.

images 15 3

“സൗരവ് ഗാംഗുലി പുതിയ ടീമിനെ കെട്ടിപടുത്തു. പുതിയ കളിക്കാരെ ടീമിലേക്ക് കൊണ്ടുവന്നു. അവരുടെ ഉയർച്ചയിലും താഴ്‌ച്ചയിലും അവരെ പിന്തുണച്ചു. കോഹ്ലി ക്യാപ്റ്റനായിരിക്കുന്ന സമയത്ത് അങ്ങനെ ചെയ്തിരുന്നോ എന്ന് എനിക്ക് സംശയമാണ്.

images 16 2

എൻ്റെ അഭിപ്രായത്തിൽ ഒരു ടീമിനെ കെട്ടിപ്പടുക്കുകയും എല്ലാ കളിക്കാർക്കും ആത്മവിശ്വാസം നൽകുകയും ചെയ്യുന്നയാളാണ് ഏറ്റവും മികച്ച ക്യാപ്റ്റൻ. കോഹ്ലി ചില കളിക്കാരെ പിന്തുണച്ചു. പക്ഷേ ചില കളിക്കാർക്ക് മതിയായ പിന്തുണ നൽകിയില്ല.”- സെവാഗ് പറഞ്ഞു.

See also  ഒടുവില്‍ ദ്രാവിഡിന്‍റെ വാക്ക് കേട്ട് ഇഷാന്‍ കിഷന്‍. തിരിച്ചു വരവില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ യുവതാരം
Scroll to Top