ഉമ്രാൻ മാലിക് അടുത്ത മത്സരത്തിൽ വേണ്ട, പകരം അവരിൽ ഒരാളെ തിരഞ്ഞെടുക്കണം; വസീം ജാഫർ

ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ 20-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 21 റൺസിന് പരാജയപ്പെടുത്തി ന്യൂസിലാൻഡ് പരമ്പരയിൽ മുന്നിലെത്തിയിരുന്നു. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ന്യൂസിലാൻഡിനെതിരെ വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് സാധിച്ചില്ല. ആദ്യം മത്സരം പരാജയപ്പെട്ടതോടെ ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരം ഇന്ത്യക്ക് നിർണായകമായിരിക്കുകയാണ്.


ഇപ്പോഴിതാ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം വേണം എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ത്യൻ ബൗളിംഗ് നിരയിലെ അതിവേഗക്കാരനായ ഉമ്രാൻ മാലിക്കിനെ രണ്ടാം മത്സരത്തിൽ കളിപ്പിക്കേണ്ട എന്നാണ് ജാഫർ പറയുന്നത്. ഉമ്രാൻ മാലിക്കിന് പകരക്കാരനെ മുൻ ഇന്ത്യൻ താരം നിർദ്ദേശിച്ചിട്ടുമുണ്ട്.

New Zealand v India 1st ODI 4

ഉമ്രാൻ മാലിക് ട്വന്റി ട്വന്റിയിൽ തൻ്റെ പേസ് വേരിയേഷൻ വരുത്തിയില്ലെങ്കിൽ പ്രയാസപ്പെടും. റാഞ്ചിയിൽ എല്ലാവരും പ്രതീക്ഷിച്ചത് മികച്ച ഓപ്ഷനായ കട്ടറുകൾ എറിയുമെന്നാണെങ്കിലും അത് ഉണ്ടായില്ല. 145 കിലോമീറ്റർ വേഗതയിൽ ഇത്തരം പിച്ചുകളിൽ പന്ത് എറിയുമ്പോൾ അത് നേരിട്ട് ബാറ്റിലേക്കാണ് എത്തുക.

pi 780x470 1

ഉമ്രാൻ മാലിക്കിന് പകരം പ്രത്വി ഷായോ ജിതേഷ് ശർമയോ ആണ് പ്ലെയിങ് ഇലവനിൽ വരേണ്ടത്. ലോവർ ഓർഡറിൽ റൺസ് കണ്ടെത്താം എന്ന കാരണത്താൽ ജിതേഷിന് ആകണം പരിഗണന. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ബാറ്റർ അധികമായി വന്നാൽ നടക്കും എന്നാണ് തോന്നുന്നത്.”-മുൻ ഇന്ത്യൻ താരം പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ വെറും ഒരു ഓവർ മാത്രമാണ് ഉമ്രാൻ മാലിക് എറിഞ്ഞത്. ആ ഓവറിൽ നിന്നും മാത്രം 16 റൺസ് താരം വഴങ്ങിയിരുന്നു.

Previous articleനാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി അർഷദീപ് സിങ്
Next articleഅവൻ എവിടെ? കുറേ കാലമായല്ലോ കണ്ടിട്ട്! ഇന്ത്യൻ സൂപ്പർ താരത്തെ കുറിച്ച് സെലക്ടർമാരോട് ചോദ്യം ഉന്നയിച്ച് ആകാശ് ചോപ്ര