ലേലത്തിൽ അക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുംബൈക്ക് പണി കിട്ടും : വസീം ജാഫർ.

അടുത്ത സീസണിലെ ഐപിഎല്ലിലേക്കുള്ള മിനി ലേലം അടുത്തമാസം കൊച്ചിയിൽ വച്ചാണ് നടക്കുന്നത്. ഇപ്പോഴിതാ ലേലത്തിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്നലെയായിരുന്നു അടുത്ത സീസണിലേക്ക് ഉള്ള താരങ്ങളുടെ നിലനിർത്തുന്ന പട്ടികയും ഒഴിവാക്കുന്ന താരങ്ങളുടെ പട്ടികയും പുറത്തുവിടാനുള്ള അവസാന ദിവസം.

മുംബൈ 13 താരങ്ങളെയാണ് ഒഴിവാക്കിയത്. ഓസ്ട്രേലിയൻ താരം ജേസൺ ബെഹ്രൻഡോഫിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നും മുംബൈ ട്രേഡ് ചെയ്തിരുന്നു. അടുത്ത സീസണിൽ കരുതലോടെ കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോയില്ലെങ്കിൽ മുംബൈ പതറും എന്നാണ് വസിം ജാഫർ പറഞ്ഞത്.”അടുത്ത സീസണിന് മുമ്പായി ജോഫ്രെ ആർച്ചർ കായികക്ഷമത വീണ്ടെടുക്കുന്നത് നല്ലതായിരിക്കും.

img 7378

അല്ലെങ്കിൽ മുംബൈ വലിയ പ്രതിസന്ധിയിൽ ആകും. ആർച്ചർ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരാഖണ്ട് പേസർ ആകാശിനെ നോക്കി വെക്കുന്നത് നല്ലതായിരിക്കും. കാരണം അവൻ ഭാവി വാഗ്ദാനമാണ്. മുംബൈയുടെ സ്പിന്‍ വിഭാഗം ദുർബലമാണ്. കഴിഞ്ഞ സീസണിൽ കുറച്ച് മത്സരങ്ങൾ കളിച്ച ഹൃദിക് ഷോക്കീന് അടുത്ത സീസണിൽ കാര്യമായി

img 7377

ഒന്നും ചെയ്യാൻ ഉണ്ടാകില്ല. കുമാർ കാർത്തികേയ കുഴപ്പമില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും സ്പിൻ വിഭാഗത്തിൽ പരിചയസമ്പന്നരായ ആരും അവർക്കില്ല. അതുകൊണ്ടുതന്നെ ലേലത്തിൽ ബുദ്ധിപൂർവ്വം നീങ്ങണം.ടിം ഡേവിഡിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതിനാൽ കൂടുതൽ വിദേശ സ്പിന്നർ മാരെ മുംബൈക്ക് ടീമിലെടുക്കാൻ സാധിക്കില്ല.”- ജാഫർ പറഞ്ഞു.

Previous articleഇന്ത്യയുടെ പുതിയ ടീമിൽ പന്ത് വേണം, ഫിനിഷറുടെ റോളിൽ സഞ്ജുവും; റോബിൻ ഉത്തപ്പ
Next article3 ടീമുകളുടെ ട്രെയല്‍സില്‍ പങ്കെടുത്തട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ശ്രദ്ധ ഈ ടൂര്‍ണമെന്‍റില്‍. രോഹന്‍ കുന്നുമ്മല്‍ പറയുന്നു.