ഇന്ത്യയുടെ പുതിയ ടീമിൽ പന്ത് വേണം, ഫിനിഷറുടെ റോളിൽ സഞ്ജുവും; റോബിൻ ഉത്തപ്പ

img 7381

2024 നടക്കുന്ന ട്വൻ്റി-20 ലോകകപ്പ് ലക്ഷ്യമിട്ട് വമ്പൻ അഴിച്ചുപണികൾക്കാണ് ഇന്ത്യൻ ടീം ഒരുങ്ങുന്നത്. ലോകകപ്പിന് ഇനിയും രണ്ട് വർഷം സമയം ബാക്കിയുള്ളതിനാൽ അതിനിടയിൽ മികച്ച യുവതാരങ്ങളെ വളർത്തി കൊണ്ടുവരാനാണ് ഇന്ത്യൻ ടീം ശ്രമം തുടങ്ങുന്നത്. ഇപ്പോഴിതാ ടീമിൻ്റെ അഴിച്ച് പണികൾക്ക് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരേണ്ടത് നിർബന്ധമാണെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്.

“ഇത്തവണത്തെ ലോകകപ്പിൽ ഉണ്ടായിരുന്നവരിൽ ആരൊക്കെയാണ് അടുത്ത ലോകകപ്പിൽ ഉണ്ടാവുക എന്ന കാര്യത്തിൽ എനിക്ക് പ്രവചിക്കാൻ എനിക്ക് സാധിക്കില്ല. ടീമിലെ ചില താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ എന്തുതന്നെയായാലും ലഭിക്കണം. അടുത്ത വർഷത്തെ ലോകകപ്പ് നടക്കുന്നത് വെസ്റ്റിൻഡീസ്, അമേരിക്ക എന്നിവിടങ്ങളിൽ ആയതുകൊണ്ട് തന്നെ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കണം താരങ്ങളെ ഉൾപ്പെടുത്തേണ്ടത്.

img 7379

ഇത്തവണത്തെ ലോകകപ്പിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്ന പന്തിനെ അടുത്ത വർഷത്തെ ലോകകപ്പിൽ എന്തായാലും ഉൾപ്പെടുത്തണം. അവനെ ഒന്നല്ലെങ്കിൽ ഓപ്പണർ ആയി അതല്ലെങ്കിൽ ടോപ് ത്രീയിൽ ഇറക്കണം. അവൻ്റെ പ്രകടനം ഐ.പി.എല്ലിൽ നോക്കുകയാണെങ്കിൽ മികച്ചത് പുറത്തെടുത്തിട്ടുള്ളത് എപ്പോഴും ടോപ് ത്രീയിൽ ഇറങ്ങിയപ്പോൾ ആയിരുന്നു. ഒരു താരത്തെ കളിപ്പിക്കേണ്ടത് ഏതെങ്കിലും പ്രത്യേക പൊസിഷനിൽ മികച്ച പ്രകടന പുറത്തെടുത്തിട്ടുണ്ടെങ്കിൽ ആ പൊസിഷനുകളിലാണ്. ട്വന്റി-ട്വന്റിയിൽ ഫിനിഷറായി കാർത്തിക് ഇനി കളിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ആ റോളിലേക്ക് മറ്റൊരു താരത്തെ വളർത്തിക്കൊണ്ടു വരണം.

Read Also -  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.
img 7380

സഞ്ജു സാംസൺ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി തുടങ്ങിയവരെ ഫിനിഷർ റോളിലേക്ക് വളർത്തിക്കൊണ്ടു വരാൻ സാധിക്കും. അങ്ങനെ വളർത്തി കൊണ്ടുവരണമെങ്കിൽ അവർക്ക് മതിയായ അവസരങ്ങൾ നൽകിയാൽ മാത്രമേ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ ഇന്ത്യ തീർച്ചയായും വളർത്തി എടുക്കേണ്ട ബൗളറാണ് ഉമ്രാൻ മാലിക്. അവന് അടുത്ത ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ സാധിക്കും. സ്പിന്നറായ കുൽദീപ് യാദവിനെ മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. കുറച്ചുകാലം പരിക്കിൻ്റെ പിടിയിലായിരുന്ന താരം ഇപ്പോൾ മികച്ച ഫോമിലാണ്. നിലവിൽ നന്നായി കളിക്കുന്ന താരം ഇന്ത്യ എ ടീമിന് വേണ്ടി അടുത്തിടെ ഹാട്രിക് നേടിയിരുന്നു. അടുത്ത ലോകകപ്പിന് മുൻപായി നമ്മൾ നടത്തേണ്ടത് കൃത്യമായ പ്ലാനിങ് ആണ്. ആരൊക്കെ ഏതൊക്കെ റോളുകൾ കളിക്കണം എന്ന് തീരുമാനിച്ച് അവർക്ക് കൃത്യമായ അവസരങ്ങൾ നൽകണം. കളിക്കാരുടെ എല്ലാവരുടെയും ബാക്കപ്പ് കണ്ടെത്തേണ്ടതും നിർബന്ധമാണ്.”- റോബിൻ ഉത്തപ്പ പറഞ്ഞു.

Scroll to Top