3 ടീമുകളുടെ ട്രെയല്‍സില്‍ പങ്കെടുത്തട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ശ്രദ്ധ ഈ ടൂര്‍ണമെന്‍റില്‍. രോഹന്‍ കുന്നുമ്മല്‍ പറയുന്നു.

സഞ്ചു സാംസണിനു ശേഷം കേരളം ഉറ്റുനോക്കുന്ന താരമാണ് രോഹന്‍ കുന്നുമ്മല്‍. ദുലീപ് ട്രോഫിക്ക് ശേഷം വിജയ് ഹസാരെ ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമാണ് കേരള ഓപ്പണര്‍ പുറത്തെടുക്കുന്നത്. താരത്തിന്‍റെ തകര്‍പ്പന്‍ പ്രകടനം ഐപിഎല്‍ ടീമിലേക്ക് വഴി തെളിക്കും എന്നാണ് കരുതുന്നത്.

ഇപ്പോഴിതാ ഐപിഎല്ലിനെ പറ്റി മനസ്സ് തുറക്കുകയാണ് മലയാളി താരം രോഹന്‍ കുന്നുമ്മല്‍. ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തട്ടുണ്ടെന്നും പക്ഷേ ഇപ്പോള്‍ വിജയ ഹസാരെ ടൂര്‍ണമെന്‍റിലാണ് ശ്രദ്ധയെന്നും രോഹന്‍ വ്യക്തമാക്കി.

rohan kunnummal 2

” ഐപിഎല്‍ മിനി താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ പ്രകടനത്തിലേക്കാണ് ഉറ്റുനോക്കുന്നത്. ദുലീപ് ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെയിലും തിളങ്ങാനായതില്‍ സന്തോഷമുണ്ട്. താരലേലത്തില്‍ ഐപിഎല്‍ ടീമുകള്‍ തെരഞ്ഞെടുക്കുമോ എന്നതിനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല.

രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്റ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ട്രെയല്‍സില്‍ പങ്കെടുത്തിരുന്നു. അവിടെ കഴിയുന്ന രീതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ” രോഹിത് പറഞ്ഞു.

തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സൗരവ് ഗാംഗുലി സഞ്ജു സാംസണിനും ബേസില്‍ തമ്പിക്കുമൊപ്പം തന്നെ പ്രശംസിച്ചത് വലിയ അംഗീകാരമായി കണക്കാക്കുന്നതായും’ രോഹന്‍ കുന്നുമ്മല്‍ കൂട്ടിചേര്‍ത്തു.