ഇരട്ട സെഞ്ചുറിക്ക് ശേഷം ആഘോഷം. തൊട്ടു പിന്നാലെ റിട്ടയേര്‍ഡ് ഹര്‍ട്ട്. വാര്‍ണറിനു സംഭവിച്ചത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍ ചരിത്രത്തില്‍ ഇടം നേടി. തന്‍റെ നൂറാം ടെസ്റ്റിലായിരുന്നു വാര്‍ണറിന്‍റെ ഇരട്ട സെഞ്ചുറി നേട്ടം. നൂറാം മത്സരത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍. 100-ാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ മാത്രം ബാറ്ററുമാണ് വാര്‍ണര്‍.

നേരത്തേ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഇത് ആദ്യമായി സ്വന്തമാക്കിയത്. 2021-ല്‍ ഇന്ത്യയ്‌ക്കെതിരെയാണ് ജോ റൂട്ട് 100-ാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടിയത്.

ezgif 3 35f0566012

16 ഫോറും 2 സിക്സും ഉള്‍പ്പെടെയാണ് വാര്‍ണറുടെ ഇരട്ട സെഞ്ചുറി. വാര്‍ണറുടെ ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്.

ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ തന്‍റെ പതിവ് ആഘോഷം പുറത്തെടുത്തു. എന്നാല്‍ ആഘോഷ വേളക്ക് ശേഷം വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ചെയ്തു. ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താരം റിട്ടയര്‍ ചെയ്തത്.