10 ടീമുകൾ വന്നില്ലേ ; ഈ കാര്യം മാറണം : നിർദ്ദേശം മുന്നോട്ടുവെച്ച് ആകാശ് ചോപ്ര

ഐപിൽ മെഗാതാരലേലം ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്നെ സൃഷ്ടിച്ചത് വമ്പൻ ആവേശം.രണ്ട് ദിവസത്തോളം നീണ്ടുനിന്ന ലേലത്തിൽ ടീമുകൾ എല്ലാം താരങ്ങളെ പ്ലാനുകൾ അനുസരിച്ച് സ്‌ക്വാഡിലേക്ക് എത്തിച്ചപ്പോൾ വരുന്ന ഐപിൽ ആരാകും നേടുകയെന്നുള്ള ചോദ്യവും സജീവമാകുകയാണ്. എന്നാൽ ഇനിയുള്ള ഐപിൽ സീസണുകളിൽ ഒരു മാറ്റം വരണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.മുൻ സീസണുകളിൽ നിന്നും മാറി ഇത്തവണ 10 ഐപിൽ ടീമുകളാണ് കളിക്കാനായി എത്തുന്നത്. അതിനാൽ തന്നെ വരുന്ന സീസൺ മുതൽ ഒരു മത്സരത്തിൽ കളിക്കാൻ കഴിയുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണം അഞ്ചാക്കി മാറ്റണം എന്നാണ് ആകാശ് ചോപ്രയുടെ നിർദ്ദേശം.

“പുതിയ രണ്ട് ടീമുകൾ കൂടി ഐപിൽ ക്രിക്കറ്റിൽ എത്തിയിരിക്കുകയാണ്. രണ്ട് ടീമുകൾ കൂടി ഭാവിയിൽ എത്തിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. അതിനാൽ തന്നെ നിലവിലെ പത്ത് ടീമുകളിൽ പലരും, ക്വാളിറ്റി ഇന്ത്യൻ താരങ്ങളെ മിസ്സ്‌ ചെയ്യുന്നുണ്ട്.മികച്ച ഇന്ത്യൻ താരങ്ങളുടെ അസാന്നിധ്യം പല ടീമുകൾക്കുമുണ്ട്. അതിനാൽ തന്നെ 4 വിദേശ താരങ്ങൾ മാത്രം ഒരു മത്സരത്തിൽ കളിക്കുക എന്ന റൂൾ മാറ്റേണ്ട സമയമാണ്.

എന്റെ ഉറച്ച വിശ്വാസം 5 വിദേശ താരങ്ങളെ ഇനിയുള്ള സീസണുകളിൽ മുതൽ കളിപ്പിക്കാൻ കഴിഞ്ഞാൽ അത് പല ടീമുകൾക്കും അത് സഹായകമായി മാറും “ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

പ്ലെയിങ് ഇലവനില്‍ കളിക്കാൻ റെഡിയായി ഒരിക്കലും ആകെ 70 ഇന്ത്യന്‍ താരങ്ങളെ ഐപിൽ ക്രിക്കറ്റിന് ലഭിക്കാൻ പോകുന്നില്ല. കൂടാതെ ഇത്ര വലിയ ഒരു ടൂർണമെന്റിൽ നിങ്ങൾക്ക് ഇന്ത്യൻ താരങ്ങൾക്ക് അടക്കം രണ്ടോ മൂന്നോ വ്യക്തമായ ബാക്ക്ആപ്പ് കണ്ടത്തേണ്ടതുണ്ട്.ഞാൻ ചോദിക്കട്ടെ എവിടെ നിന്നാണ് നിങ്ങൾക്ക് 100 ഇന്ത്യന്‍ താരങ്ങളെ കൂടി ലഭിക്കുക.അതിനാൽ തന്നെ ഇന്ത്യൻ താരങ്ങളുടെ അഭാവം നമ്മൾ നേരിടുന്നുണ്ട്. ഇനിയുള്ള സീസണിൽ മുതൽ എങ്കിലും 5 വിദേശ താരങ്ങളെ കളിപ്പിക്കാൻ അനുവാദം നൽകണം. അതാണ്‌ ഇനിയുള്ള പരിഹാര മാർഗം. കൂടാതെ ഇത് പല ടീമുകൾക്കും സഹായകമായി മാറും “ആകാശ് ചോപ്ര നിരീക്ഷിച്ചു.

Previous articleലേലത്തുക അറിഞ്ഞപ്പോൾ വിമാനത്തിലിരുന്ന ഞാൻ ഞെട്ടി :തുറന്നുപറഞ്ഞ് യുവ പേസർ
Next articleഹാർദിക്ക് പാണ്ട്യയുടെ ടീമിന് കാര്യങ്ങൾ എളുപ്പമല്ലാ : ചൂണ്ടികാട്ടി ആകാശ് ചോപ്ര