ഹാർദിക്ക് പാണ്ട്യയുടെ ടീമിന് കാര്യങ്ങൾ എളുപ്പമല്ലാ : ചൂണ്ടികാട്ടി ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗിലെ വരാനിരിക്കുന്ന സീസൺ വളരെയേറ സവിശേഷതകളോടെയാണ് ആരംഭം കുറിക്കുന്നത്. പുതിയതായി എത്തിയ ലക്ക്നൗ, അഹമ്മദാബാദ് ടീമുകൾ ഐപിൽ ആവേശം ഏറെ ഇരട്ടിയാക്കുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. ഇക്കഴിഞ്ഞ മെഗാ താരലേത്തിലും മികച്ചൊരു സ്‌ക്വാഡിനെ നേടിയെടുക്കാൻ ഇരു ടീമുകൾക്കും സാധിച്ചു. അതേസമയം ഹാർദിക്ക് പാണ്ട്യ നായകനായി എത്തുന്ന ഗുജറാത്ത് ടീമിന് പ്രഥമ സീസണിൽ കാര്യങ്ങൾ ഒന്നും തന്നെ പ്രതീക്ഷിച്ച പോലെ എളുപ്പമാകില്ല എന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.

ഹാർദിക്ക് പാണ്ട്യ, ശുഭ്മാൻ ഗിൽ, റാഷിദ്‌ ഖാൻ എന്നിവരെ ലേലത്തിന് മുൻപ് സ്‌ക്വാഡിലേക്ക് എത്തിച്ച ഗുജറാത്ത് ടീമിന് ലേലത്തിൽ അനേകം സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞെങ്കിൽ പോലും ഒരു സൂപ്പർ ടീമായി മാറാൻ ഇത് മാത്രം പര്യാപ്തമല്ല എന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായം.മെഗാ താരലേല ശേഷവും ഗുജറാത്ത് ടീമിന്റെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.

“ലേലത്തിന് ശേഷം നമ്മൾ ഗുജറാത്ത് ടീമിനെ നോക്കുമ്പോൾ അവർക്ക് ധാരാളം വീക്ക്‌നെസ്സ് ഉണ്ടെന്നത് വ്യക്തം.അവരുടെ ബാറ്റിങ് നിര പരിശോധിച്ചാൽ തന്നെ ഏറെ പ്രശ്നങ്ങൾ കാണാൻ സാധിക്കും. ഒരു പവർഫുൾ ബാറ്റിങ് ലൈനപ്പിനെ സൃഷ്ടിക്കാൻ ഗുജറാത്തിന് കഴിഞ്ഞില്ല.ഓപ്പണർ റോളിൽ അവർക്ക് പ്രധാനമായി പരിഗണിക്കാൻ മറ്റൊരു ഓപ്ഷൻ ഇല്ല. ജെയ്സൺ റോയിയാണ് അവരുടെ ബെസ്റ്റ് ഓപ്പണർ. ഗിൽ ടോപ് ഓർഡറിൽ സ്ഥിരതയാർന്ന മികവിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് “മുൻ ഇന്ത്യൻ താരം നിരീക്ഷിച്ചു.

“മാത്യു വേഡ് മികച്ച ഒരു ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. അദ്ദേഹത്തെയാകും മറ്റൊരു ഓപ്പണറായി ഗുജറാത്ത് ടീം പരിഗണിക്കുന്നത്. മാത്യു വേഡ് മികച്ച പോസിറ്റീവ് ബാറ്റ്സ്‌മാനാണ്. ഫിനിഷർ, ഓപ്പണർ റോളിൽ എല്ലാം തിളങ്ങാൻ കഴിവുള്ള താരമാണ് അദ്ദേഹം. കൂടാതെ വിക്കെറ്റ് കീപ്പർ ഓപ്ഷനിൽ മിന്നും മികവും വേഡിൽ നിന്നും പ്രതീക്ഷിക്കാം.

സീനിയർ താരങ്ങളുടെ നീണ്ടനിര നമുക്ക് ഈ ടീമിൽ കാണാൻ സാധിക്കും. ഈ ഒരു തന്ത്രം എത്രത്തോളം ജയിക്കുമെന്നത് കണ്ടറിയാം. കൂടാതെ മില്ലർ അടക്കം താരങ്ങൾ മുൻപ് അസാധ്യപ്രകടനം കാഴ്ചവെച്ചവരാണ് എങ്കിലും അവർക്ക് ആ മികവ് വീണ്ടും ആവർത്തിക്കാൻ സാധിക്കുമോയെന്നതാണ് പ്രധാനം “ആകാശ് ചോപ്ര സംശയം പ്രകടിപ്പിച്ചു